നാടുകാണി ചുരം വഴി ബസ് സര്‍വീസ് പുനരാരംഭിച്ചു
1 min readനിലമ്പൂര്‍ : കെ എസ് ആര്‍ ടി സി പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്ന് ഗൂഡല്ലൂരിലേക്കുള്ള രണ്ട് ബസുകളും മലപ്പുറത്ത് നിന്ന് ഊട്ടി ബസുമാണ് സര്‍വീസ് തുടങ്ങിയത് . നിലമ്പൂര്‍ ബംഗ്ലൂരു സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഡി.റ്റി.ഒ വി.എം.എ നാസര്‍ പറഞ്ഞു.
അന്തര്‍ സംസ്ഥാന കെ എസ് ആര്‍ ടി സി ബസുകള്‍ പുനരാരംഭിക്കാന്‍ കേരളം നേരത്തെ മുതല്‍ തന്നെ തയ്യാറായിരുന്നെങ്കിലും തമിഴ്‌നാട് അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഓടാതിരുന്നത്. എന്നാല്‍ നീലഗിരി ജില്ലാ കലക്ടര്‍ ഇത് സംബന്ധിച്ചുള്ള അനുമതി നല്‍കിയേതാെടയാണ് ബസുകള്‍ സര്‍വീസ് പുനരാരംഭിച്ചത്.
നിലമ്പൂര്‍ ഡിപ്പോയില്‍ നിന്ന് നാലു ബസുകള്‍ ഗൂഡല്ലൂരിലേക്ക് നേരത്തെ ഓടിയിരുന്നെങ്കിലും ഇപ്പോള്‍ തുടങ്ങിയിട്ടില്ല. നാല് ബസുകള്‍ പമ്പയിലേക്ക് കൊണ്ടുപോയതിനാലാണ് നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നുള്ള ഗൂഡല്ലൂര്‍ സര്‍വീസിന് തടസ്സമാവുന്നത്. അത് തിരികെ ലഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബസ് ലഭിച്ചാല്‍ ഉടന്‍ ഗൂഡല്ലൂര്‍ സര്‍വീസ് തുടങ്ങുമെന്നും ഡി റ്റി ഒ പറഞ്ഞു.