നിരോധിച്ച ലഹരിയുല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ വഴിക്കടവ് പോലീസിന്റെ പിടിയില്‍
1 min readവഴിക്കടവ് : കാരക്കോട് സ്വദേശി കൊറ്റങ്ങോടന്‍ അബ്ദുള്‍ സമീര്‍ , മാമങ്കര സ്വദേശി കാഞ്ഞിരംകുഴി സജ്ജു എന്നിവരെയാണ് വഴിക്കടവ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി അജയകുമാര്‍ കാരക്കോട് നിന്നും അറസ്റ്റ് ചെയ്തത്.
യുവാക്കളേയും അന്യസംസ്ഥാനത്തൊഴിലാളികളേയും കേന്ദ്രീകരിച്ച് നിരോധിച്ച
ലഹരിയുല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വില്‍പ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ കാരക്കോട് അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ വഴിക്കടവ് പോലീസ് ഒരേ സമയം നടത്തിയ പരിശോധനയിലാണ് നൂറിലധികം ഹാന്‍സ് പായ്ക്കറ്റ്കള്‍ പിടിച്ചെടുത്തത്.
അന്യ സംസ്ഥാനത്തു നിന്ന് ജില്ലയിലേക്ക് പച്ചക്കറിലോറികളിലും മറ്റും എത്തുന്ന നിരോധിത ലഹരിയുല്‍പ്പന്നം കുറഞ്ഞ വിലയ്ക്ക് വാങ്ങി പത്തിരട്ടിവിലയ്ക്കാണ് വില്‍ക്കുന്നത് പ്രതികള്‍ പോലീസിനോട് പറഞ്ഞു. വഴിക്കടവ് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ സുനു നൈനാന്‍ , കെ നിജേഷ്, എസ്പ്ര.ശാന്ത് കുമാര്‍,പി.വി നിഖില്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത് .