രാജ്യറാണി എക്‌സ്പ്രസില്‍ ഒരു സ്ലീപ്പര്‍ ക്ലാസ് കോച്ചുകൂടി അനുവദിച്ചു
1 min readShare this
നിലമ്പൂര്‍: നിലമ്പൂര്‍-കൊച്ചുവേളി എക്‌സ്പ്രസില്‍ ഒരു സ്പീപ്പര്‍ ക്ലാസ് കോച്ചുകൂടി അനുവദിച്ചതായി റെയില്‍വെയുടെ പാലക്കാട് ഡിവിഷനില്‍ നിന്നും അറിയിച്ചു. രാജ്യറാണിയുടെ 16349ാം നമ്പര്‍ കൊച്ചുവേളി-നിലമ്പൂര്‍ എക്‌സ്പ്രസില്‍ 21നും, 16350ാംനമ്പര്‍ നിലമ്പൂര്‍ -കൊച്ചുവേളി എക്‌സ്പ്രസില്‍ 22നും അധിക കോച്ച് ഓടിതുടങ്ങും. ഇതോടെ ആകെ സ്ലീപ്പര്‍ ക്ലാസ് കോച്ചുകളുടെ എണ്ണം എട്ടായി.
ഇതോടെ ഒരു എസി ടു ടയര്‍ കോച്ച്, ഒരു എസി ത്രീ ടയര്‍ കോച്ച്, എട്ട് സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് ജനറല്‍ സെക്കന്റ് ക്ലാസ് കോച്ചുകള്‍ എന്ന ക്രമത്തിലായിരിക്കും കോച്ചുകള്‍ ഉണ്ടാവുക.