ONETV NEWS

NILAMBUR NEWS

വഴിയില്ല, തുരുത്തിൽ ഒറ്റപ്പെട്ട് 6 കുടുoബങ്ങൾ

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  • പ്രളയത്തിൽ തകർന്ന വീടിന് സർക്കാർ നൽകിയ സഹായധനo തിരിച്ചടക്കാനും നോട്ടീസ്

ചാലിയാർ: ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ, പാറേക്കാട് കോളനിക്ക് സമീപത്ത് താമസിക്കുന്ന 6 കുടുoബങ്ങളാണ് വീടുകളിൽ നിന്നും പുറത്തേക്ക് പോകാൻ വഴിയില്ലാതെ പെടാപ്പാട് പെടുന്നത്.1958 മുതൽ ഇവിടെ താമസിക്കുന്ന കുടുംബങ്ങളാണ് പാറേക്കാട് ആദിവാസി കോളനിക്ക് മുന്നിലൂടെയുള്ള വഴി നിഷേധിച്ചതോടെ കഴിഞ്ഞ 6 വർഷമായി ദുരിത ജീവിതം നയിക്കുന്നത്. ഇല്ലത്തുപറമ്പിൽ വേലായുധൻ, ഇല്ലത്തുപറമ്പിൽ ഭാസ്ക്കരൻ, ഇല്ലത്തുപറമ്പിൽ കൃഷ്ണൻ, തങ്കച്ചൻ കുടക്കച്ചിറ, ലീല പാറേക്കാട്, ബാബു ചേരക്കാടൻ എന്നിവരുടെ കുടു:ബങ്ങളാണ് വഴിയില്ലാതെ പ്രയാസപ്പെടുന്നത്.

കോളനിക്ക് മുന്നിലൂടെ രേഖാമൂലം വഴിയില്ലെന്ന് കാണിച്ചാണ് ആദിവാസികൾ വഴി നിഷേധിച്ചത്, എന്നാൽ തങ്ങളുടെ രേഖകയിൽ വഴിയുണ്ടെന്നാണ് ഇവർ പറയുന്നത്, കോളനി നിവാസികൾ വഴി അടച്ചതോടെയാണ് ഇവർക്ക് പുറത്തേക്ക് പോകാൻ വഴിയില്ലാത്ത അവസ്ഥ ഉണ്ടായത്, തങ്ങൾക്ക് പൊതുവഴി യിലേക്ക് എത്താൻ വാഹനം കടന്നു പോകുന്ന രീതിയിൽ ഒരു വഴിതുറന്ന് തരികയോ, കോളനി മുന്നിലൂടെ ഉപയോഗിച്ചിരുന്ന റോഡ് തുറന്ന് തരികയോ ചെയ്യണമെന്നാവശ്യപ്പെട്ട്, ഗ്രാമ പഞ്ചായത്ത് അധികൃതർ, അകമ്പാടം വില്ലേജ് ഓഫീസർ, നിലമ്പൂർ തഹസിൽദാർ, ജില്ലാ കലക്ടർ, ആർ.ടി.ഒ, ഡി.വൈ.എസ്.പി എന്നിവർക്ക് പരാതികൾ നൽകിയിട്ടും പ്രശ്ന പരിഹാരത്തിനായി ആരും ഇടപ്പെട്ടിട്ടില്ലെന്നും ഇവർ പറയുന്നു.

2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടക്കച്ചിറ തങ്കച്ചന്,വീടിന് പകരം പുതിയ വീട് നിർമ്മിക്കാൻ സർക്കാർ ഫണ്ട് അനുവദിക്കുകയും, ആദ്യ ഗഡുവായ 95000 രൂപ ലഭിക്കുകയും ചെയ്തു. എന്നാൽ വീട് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരാൻ വഴിയില്ലാത്തതിനാൽ വീട് നിർമ്മാണം നടന്നില്ല. ആദ്യഗഡുവായി ലഭിച്ച 95000 തിന് പലിശ ഉൾപ്പെടെ 1,25,000 രൂപ തിരിച്ചടക്കാൻ നോട്ടീസ് വന്നതായി തങ്കച്ചൻ പറഞ്ഞു. 2018 മുതൽ വാടക വീട്ടിൽ കഴിയുന്ന തങ്കച്ചന് ഈ പണം തിരിച്ചടക്കാൻ ഒരു മാർഗ്ഗവും ഇല്ല. 6 കുടുംബത്തിലായി 30 ഓളം പേർ ഉണ്ട്, പ്രായമായവരിൽ പലരും പുറത്ത് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വീട്ടിൽ നിന്നും 200 മീറ്റർ ദൂരെയുള്ള അമ്പലത്തിൽ പോകാൻ പോലും മാസങ്ങളായി കഴിഞ്ഞിട്ടില്ലെന്ന് വീട്ടമ്മയായ ചന്ദ്രമതി പറഞ്ഞു.

അകമ്പാടം _ ഇടിവണ്ണ റോഡിൽ നിന്നും സ്വകാര്യ വ്യക്തികളുടെപാടത്തിലെ നടവരമ്പിലൂടെയാണ് ഇപ്പോൾ പുറത്തേക്ക് പോകുന്നത്, രാത്രി കാലങ്ങളിൽ വിഷപാമ്പുകൾ ധാരളമുള്ള സ്ഥലമാണിത്. മഴ തുടങ്ങിയാൽ ഈ വഴിയും അടയും വീടുകളുടെ സമീപമുള്ള വലിയ തോട് നിറയെ വെള്ളം എത്തും ഇതോടെ ഈ കുടുംബങ്ങൾ ഏറെ ദുരിതത്തിലാക്കും. ആദിവാസി കോളനിക്ക് മുന്നിലൂടെയുള്ള വഴിയോ, ബദലായി മറ്റൊരു വഴിയോ നൽകാൻ അധികൃതർ കനിയണമെന്നാണ് ഇവരുടെ ആവശ്യം. വഴി ഇല്ലാതായതോടെ ഇവരുടെ ഭൂമിക്ക് ബാങ്കുകൾ പോലും വായ്പ നൽകാത്ത അവസ്ഥയിലാണ്. കൂലി പണി ചെയ്യത് ഉപജിവനം നടത്തുന്ന ഇവർക്ക് പണം നൽകി വേറെ ഭൂമി വാങ്ങാനും നിർവാഹമില്ല. മഴക്കാലമായാൽ ആർക്കെങ്കിലും അസുഖം വന്നാൽ കസേരയിൽ ഇരുത്തി ചുമന്നുകൊണ്ടു പോകാൻ പോലും കഴിയില്ല, ഇരുകൂട്ടരെയും വിളിച്ചു വരുത്തി ഒരു പ്രശ്ന പരിഹാരം ഉണ്ടാക്കാൻ പഞ്ചായത്ത് അധികൃതർക്കും കഴിഞ്ഞിട്ടില്ല.

കോളനി നിവാസികൾ വഴി അടച്ചതിനെ തുടർന്ന് ഈ കുടുംബങ്ങൾ മഞ്ചേരി മുൻസിഫ് കോടതിയിൽ നിന്നും ഇഞ്ചക്ഷൻ ഓർഡർ കൊണ്ടു വന്നിട്ടുണ്ടെങ്കിലും, നടപടി ഒന്നുമായിട്ടില്ല. ഇരു വിഭാഗങ്ങൾക്കും സ്വീകാര്യമായ ഒരു തീരുമാനം എടുക്കേണ്ടതും, വഴി നിഷേധിക്കപ്പെട്ട കുടുംബങ്ങൾക്ക് ബദൽ മാർഗ്ഗം കണ്ടെത്താനും അധികൃതരാണ് നിലപാട് സ്വീകരിക്കേണ്ടത്. കോളനിയിലെ കുടു:ബങ്ങൾക്ക് വീടുകൾ വെയ്ക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണെന്നും അതിനാൽ വഴി നൽകാനുമാകില്ലെന്ന നിലപാടിലാണ് കോളനി നിവാസികൾ. തങ്ങൾക്ക് നീതി നിഷേധിക്കരുതെന്നും വഴി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഈ കുടുംബങ്ങൾ മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.  കോളനി നിവാസികളും, ഈ കടു: ബങ്ങളും തമ്മിൽ വഴി തർക്കം നിലനിൽക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *