ONETV NEWS

NILAMBUR NEWS

മണ്ണ് കിട്ടാനില്ല, നിലമ്പൂർ വല്ലപ്പുഴയിലെ ഓട്ടുകമ്പനിക്ക് പൂട്ട് വീണേക്കും.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ : കിഴക്കൻ ഏറനാട്ടിലെ ആദ്യത്തെ ഓട്ടുകമ്പനിയാണിത്, 1976 ലാണ് ബെസ്റ്റ് ബ്രിക്സ് ആന്റ് ടൈൽ വർക്ക്സ് എന്ന പേരിൽ ഫറോക്ക് സ്വദ്ദേശി ഓട്ടുകമ്പനി തുടങ്ങിയത്, നിലവിൽ ലോഡിംങ് തൊഴിലാളികൾ ഉൾപ്പെടെ 150 ഓളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യതു വരുന്നു, 30 ത് വർഷത്തിലേറെയായി ജോലി ചെയ്യതുവരുന്ന തൊഴിലാളികൾ ഉൾപ്പെടെയാണിത്.

മണ്ണ് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾക്ക് ജിയോളജി വകുപ്പ് മനസു വെച്ചാൽ 46 വർഷമായി നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഓട്ടുകമ്പനിക്ക് മുന്നോട്ട് പോകാൻ കഴിയും അല്ലാത്തപക്ഷം പൂട്ടുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നും മുന്നിലില്ലെന്ന് കമ്പനി മാനേജർ റിയാസ് കണ്ണേത്ത് പറഞ്ഞു. 20 വർഷമായി മനോജരായി ജോലി ചെയ്യുന്നയാളാണ് റഷീദ്, മണ്ണ് ലഭിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി കമ്പനി പ്രവർത്തിക്കുന്നില്ല, നേരത്തെ ഉണ്ടാക്കിയ ഓടുകളുടെ വിൽപ്പന മാത്രമാണ് നടക്കുന്നത്, ഓടിന് സംസ്ഥാനത്തിനകത്തും പുറത്തു നിന്നും നല്ല രീതിയിൽ ഓർഡർ ഉണ്ട്. മണ്ണ്ലഭ്യമായാൽ നിലവിലെ തൊഴിലാളികളെ നിലനിറുത്താനും കൂടുതൽ പേർക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാക്കാനും കഴിയും.

നിലമ്പൂരിന്റെ ചരിത്രത്തിന്റ ഭാഗം കൂടിയാണ് ഈ ഓട്ടുകമ്പനി, നിലമ്പൂരിൽ തൊഴിൽ ക്ഷാമം ഏറെ രൂക്ഷമായിരുന്ന സമയത്താണ്, നിലമ്പൂർ -കരുളായി റോഡിൽ1976-ൽ ഓട്ടുകമ്പനി സ്ഥാപിച്ചത്. അന്നു മുതൽ ഈ ഓട്ടുകമ്പനിയിൽ നിന്നും ഒരു ദിവസം പോലും മുടങ്ങാതെ മൂന്ന് പ്രാവിശ്യം സൈറൺ മുഴുങ്ങുന്നുണ്ട്. ഈ സൈറൺ നിലക്കുമോ എന്ന ആശങ്ക തൊഴിലാളികൾക്കും നാട്ടുകാർക്കുമുണ്ട്.

കമ്പനി പൂടേണ്ടി വന്നാൽ ലക്ഷങ്ങൾ വിലമതിക്കുന്ന സാമഗ്രികൾ നശിച്ച് പോകാൻ സാധ്യതയേറെയാണെന്ന് മെക്കാനിക്കൽ വിഭാഗത്തിന്റെ ചുമതലയുള്ള മുകേഷ് പറഞ്ഞു. ഒരു മാസം തുടർച്ചയായി പ്രവർത്തിപ്പിക്കാതിരുന്നാൽ മെഷീനുകൾ റീസെറ്റ് ചെയ്യേണ്ടി വരും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും, തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകി പ്രവർത്തിക്കുന്ന കമ്പനി കൂടിയാണ്. നിലവിൽ തൊഴിലവസരങ്ങൾ കുറഞ്ഞു വരുമ്പോൾ 150 ഓളം പേർക്ക് സ്ഥിരമായി ജോലി നൽകുന്ന ഓട്ടുകമ്പനിക്ക് പൂട്ട് വീഴുന്നത് ആശങ്കയുളവാക്കുന്നതാണ്. നിലവിലെ നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ ഓട്ടുകമ്പനിക്ക് ആവശ്യമായ മണ്ണ് ലഭ്യമാക്കാൻ അധികൃതർ മനസു വെച്ചാൽ 150 ഓളം കുടുംബങ്ങളുടെ അടുപ്പ് അടച്ചിടേണ്ടി വരില്ല. മണ്ണ് ലഭ്യമായാൽ കമ്പനി നഷ്ടം സഹിച്ചായാലും മുന്നോട്ട് കൊണ്ടു പോകുമെന്നാണ് കമ്പനി അധികൃതർ നൽകുന്ന ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *