അമരമ്പലം പഞ്ചായത്തിൽ ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു.
1 min readShare this
പൂക്കോട്ടുംപാടം: സാമൂഹ്യ നീതി വകുപ്പും അമരമ്പലം ഗ്രാമ പഞ്ചായത്തിലെ സായം പ്രഭ
ഹോമും സംയുക്തമായാണ് വയോജന ദിനാഘോഷം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
-
പൂക്കോട്ടുംപാടം കതിർ ഫാമിൽ വെച്ച് നടന്ന പരിപാടിയിൽ മുതിർന്ന
പൗരൻമാരുടെ സംഗമം, മുതിർന്നവരെ ആദരിക്കൽ, ബോധ വത്ക്കരണ ക്ലാസ് , മുതിർന്നവരുടെ കലാ പരിപാടികൾ എന്നിവ നടന്നു. ചടങ്ങിൽ
വൈസ് പ്രസിഡന്റ് അനിതാ രാജു അദ്ധ്യക്ഷത വഹിച്ചു. ക്ഷേ
മ കാര്യ സ്ഥിര സമിതി അദ്ധ്യക്ഷ എ.കെ. ഉഷ, വികസന കാര്യ സ്ഥിര സമിതി അദ്ധ്യക്ഷൻ അബ്ദുൾ ഹമീദ് ലബ്ബ, വിദ്യാഭ്യാസ സ്ഥിര സമിതി അദ്ധ്യക്ഷൻ കെ. അനീഷ്, പഞ്ചായത്ത് അംഗം വി .കെ ബാലസുബ്രമണ്യൻ, സി. സത്യൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ വിലാസിനി തുടങ്ങിയവർ സംസാരിച്ചു. പൂക്കോട്ടുംപാടം പോലീസ് സബ് ഇൻസ്പെക്ടർ ആർ ദർശക്, സിവിൽ
പോലീസ് ഓഫീസർ സൂര്യകുമാർ തുടങ്ങിയവർ
ബോധ വത്ക്കരണ ക്ലാസ് എടുത്തു. സായം പ്രഭ ഹോം കെയർഗ്രീവർ എൻ.എസ് അപർണ്ണ , യോഗ ട്രയിനർ ഐസക്ക് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.