ന്യൂനപക്ഷ ക്ഷേമവകുപ്പ് തനിക്കെന്നുള്ളത് മാധ്യമസൃഷ്ടി മന്ത്രി വി.അബ്ദുറഹ്മാന്

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ഏറ്റവും നല്ല കാലഘട്ടമായിരിക്കും ഇതെന്ന് മന്ത്രി വി.അബ്ദുറഹിമാന് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയല്ല മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം തിരൂരിലെ വീട്ടിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് ലഭിച്ച പ്രധാന വകുപ്പ് റെയില്‍വെ ആണ്. കായികം, വഖഫ് എന്നിവയാണ് ലഭിച്ച മറ്റ് വകുപ്പുകളെന്നും മന്ത്രി പറഞ്ഞു .ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അബ്ദുറഹിമാന് തിരൂരിലെ വീട്ടിലെത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും വീടിനു സമീപം എത്തിയിരുന്നു. കുടുംബാംഗങ്ങളോടൊപ്പം അദ്ദേഹം സന്തോഷം പങ്കിട്ടു.