അനാവശ്യമായി പുറത്തിയവരെ ആന്റിജന്‍ പരിശോധന നടത്തി പൂക്കോട്ടുംപാടം പോലീസ്.

പൂക്കോട്ടുംപാടം: 31 പേരെയാണ് അമരമ്പലം കരുളായി പഞ്ചായത്തുക്കളില്‍ നിന്നായി പോലീസ് പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പുകളിലേക്ക് അയച്ചാണ് ഇവരെ ടെസ്റ്റിന് വിധേയമാക്കിയത്. ആരും പോസിറ്റീവല്ല.പോസിറ്റീവ് ആയാല്‍ ഡൊമിസിലറി കോവിഡ് സെന്ററുകളിലേക്ക് അയക്കും.നിലവില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും വരും ദിവസങ്ങളിലും കര്‍ശന നടപടികള്‍ തുടരുമെന്നും പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്‌പെക്ടര്‍ട് കെ ഷൈജു പറഞ്ഞു.