കപ്പ വിതരണം നടത്തി ഡി വൈ എഫ് ഐ യൂണിറ്റ്.

പൂക്കോട്ടുംപാടം: അമരമ്പലംമേഖലാ കമ്മിറ്റിക്ക് കീഴിലുള്ള ചെറായി യൂണിറ്റാണ് 200 ഓളം വീടുകളില്‍ കപ്പ എത്തിച്ച് നല്‍കിയത്.
കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് കൈതാങ്ങ് നല്‍കുക എന്ന ലക്ഷ്യത്തിലാണ് കപ്പ വിതരണം നടത്തിയത്. ഉത്പാദിപ്പിച്ച കപ്പ വിപണനം നടത്താനാവാതെ ദുരിതത്തിലായ കപ്പ കര്‍ഷകരില്‍ നിന്നും വിലക്ക് വാങ്ങിയാണ് സൗജന്യമായി വീടുകളില്‍ വിതരണം ചെയ്യുന്നത്.കോവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഡി.വൈ.എഫ്.ഐ മുന്നില്‍ തന്നെ ഉണ്ടെന്ന് കപ്പ വിതരണം ഉദ്ഘാടനം ചെയ്ത് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി സുജീഷ് മഞ്ഞളാരി പറഞ്ഞു.ചടങ്ങില്‍ ഷൈജു പെരിമ്പലത്ത് ,അയ്യൂബ്, സുനില്‍ ബാബു, രമേശ്, നിഖില്‍, ജിഷ്ണു തുടങ്ങിയവര്‍ സംബന്ധിച്ചു.