പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
1 min readനിലമ്പൂര്‍: മൈലാടി ജി.യു.പി.സ്‌കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടേയും വകയായി വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെ വീട്ടിലും പച്ചക്കറി കിറ്റ് വിതരണം നടത്തി. കിറ്റിന്റെ വിതരണോത്ഘാടനം ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. മനോഹരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് അംഗം കെ.വിശ്വനാഥന്‍, പി.ടി.എ. പ്രസിഡണ്ട് . കെ സാജിത് എന്നിവര്‍ സംബന്ധിച്ചു. മൈലാടി , മണ്ണുപ്പാടം , കുന്നത്തു ചാല്‍, അത്തിക്കാട്, മൊടവണ്ണ, പൈങ്ങാക്കോട് എന്നീ പ്രദേശങ്ങളിലെ 375 കുട്ടികള്‍ക്കാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. മാറ്റിവെയ്ക്കപ്പെട്ട ശമ്പളത്തിന്റെ ഒരു ഗഡു എല്ലാവരും നേരത്തെ വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് നല്‍കിയിരുന്നു. പ്രധാനാധ്യാപകന്‍ സി.മുരളി , സ്റ്റാഫ് സെക്രട്ടറി എസ്. തമ്പി, സ്വപ്ന തോമസ്, വി.മനോജ,് എ.ഒ.അനില്‍കുമാര്‍, പാര്‍വ്വതി, രാജശേഖരന്‍ , ടി.കെ അഷ്‌റഫ് ,മിനി ജോര്‍ജ് , ഇ.സന്തോഷ്. , ഷംസുദ്ദീന്‍, ടി. സുരേഷ,് ടി എസ് സൗജത്ത്,എന്നിവര്‍ നേതൃത്വം നല്‍കി.