കുടു:ബാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് രോഗികള്‍ക്കുള്ള മരുന്ന് കിറ്റുകള്‍ നല്കി ഹയര്‍ സെക്കണ്ടറി അധ്യാപകര്‍

ചാലിയാര്‍: എരഞ്ഞിമങ്ങാട് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകരാണ് മരുന്നുകള്‍ നല്‍കിയത്, കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സഹില്‍ അകമ്പാടം .മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.എന്‍ അനൂപിന് കൈമാറി ഉദ്ഘാടനം ചെയ്യതു. ഗ്രാമഞ്ചായത്തംഗം മിനി മോഹന്‍ദാസ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.അരുണ്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി നൗഷാദലി, നിമേഷ് കുര്യന് ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.