ONETV NEWS

NILAMBUR NEWS

അനധികൃത മണല്‍ കടത്ത് , കണ്ണൂര്‍ സ്വദേശി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: മമ്പാട് നിന്നും മണല്‍ കടത്തുകയായിരുന്ന കണ്ണൂര്‍ സ്വദ്ദേശി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. മണല്‍ കൊണ്ടുപോകാന്‍ കൊണ്ടുവന്ന വലിയ ടോറസ് വാഹനവും പോലീസ് പിടിച്ചെടുത്തു. െ്രെഡവറും കണ്ണൂര്‍ കൂത്തുപറമ്പ് കണ്ണവനം മൊടമ്പത്തൂര്‍ സ്വദേശി ജിജേഷ്(45) മമ്പാട് പുള്ളിപ്പാടം പനോലന്‍അബ്ദുല്‍ മുത്തലിബ് (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ട്രിപ്പിള്‍ ലോക് ഡൗണിന്റെ മറവില്‍ രാത്രി കണ്ണൂരിലേക്ക് വ്യാപകമായി മണല്‍ കയറ്റി പോകുന്നതായി നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എസ്.ഫൈസലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐ കെ.എസ്.സുജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രി കാലപരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പുള്ളിപാടം കറുകമണ്ണ ഭാഗത്ത് നിന്നുമാണ് ഇവരെ പിടികൂടിയത.് സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. രാത്രിയുടെ മറവില്‍ സമീപത്തെ പി.ജി.ഓഡിറ്റോറിയത്തിന്റെ പിറകില്‍ ശേഖരിച്ച മണല്‍ ടോറസില്‍ കയറ്റുന്നതിനിടയിലാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. 31 ടണ്‍ മണല്‍ കൊണ്ടുപോകാന്‍ കഴിയുന്ന വാഹനമാണിത്. ഇതിന് മുന്‍പ് രണ്ട് ലോഡ് മണല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ സമയത്ത് കണ്ണൂര്‍ ഭാഗത്തേക്ക് കൊണ്ടുപോയതായി ഇവര്‍ മൊഴി നല്‍കി. ഇവിടെ നിന്നും ചെറിയ വിലക്ക് വാങ്ങുന്ന മണലിന് കണ്ണൂരില്‍ വലിയ വിലക്ക് വില്‍ക്കാന്‍ കഴിയും. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇവര്‍ക്കായി പോലീസ് നടത്തിയ കാത്തിരിപ്പിന്റെ ഒടുവിലാണ് ഇന്നലെ രാത്രി ഇവര്‍ പിടിയിലായത് . ടോറസ് വാഹനം നിലമ്പൂര്‍ സ്റ്റേഷനിലേക്ക് മാറ്റി .എസ്.ഐ.കുഞ്ഞുമുഹമ്മദ്, സി.പി.ഒമാരായ സുജിത്ത്, അനീഷ്, െ്രെഡവര്‍ ബാബു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ട്രിപ്പിള്‍ ലോക് ഡൗണിലും മമ്പാട് മേഖലയില്‍ അനധികൃത മണല്‍ കടത്തും മണല്‍ ലോബി സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *