ലക്ഷദ്വീപിലെ കേന്ദ്ര സര്‍ക്കാറിന്റെ കരിനിയമങ്ങള്‍ക്കെതിരെ നിലമ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് ഉപരോധസമരം നടത്തി.

നിലമ്പൂര്‍: കേന്ദ്ര ഭരണ പ്രദേശമായലക്ഷദീപിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ കരിനിയമങ്ങള്‍ പിന്‍വലിക്കുക, ജനാധിപത്യത്തെ കശാപ്പു ചെയ്ത് ഏകാധിപത്യ ഭരണം നടത്തുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിനെ പിന്‍വലിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മറ്റി നിലമ്പൂര്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. കെ.പി.സി.സി.ജനറല്‍ സെക്രട്ടറി വി.എ.കരീം ഉപരോധസമരംഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് മൂര്‍ഖന്‍ മാനു അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ഷെറി ജോര്‍ജ്, പാലോളി മെഹബൂബ്, ടി.എം.എസ്.ആസിഫ് , ഷിബുപുത്തന്വീട്ടില്, റനീസ് കവാട്, അനീഷ് കൊളക്കണ്ടം, സിയാദ് എളയാട്, ഷഫീഖ് മണലൊടി, ദീപന് കൈതക്കല്‍ എന്നിവര്‍ സംബന്ധിച്ചു.