ട്രിപ്പിള്‍ ലോക് ഡൗണ്‍ കാലത്തെ കരുതലും, മുന്നറിയിപ്പുമായുള്ള നിലമ്പൂര്‍ സ്വദേശി ഹസീബിന്റെ ഗാനം വൈറലാകുന്നു.
1 min readനിലമ്പൂര്‍: രണ്ടു മിനിറ്റും 5 സെക്കന്റുമുള്ള ഗാനം മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് ഹസീബ് പാടിയിരിക്കുന്നത്.കോവിഡ് പ്രതിരോധത്തിനായി മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,പോലീസിനും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമെല്ലാം അഭിനന്ദങ്ങള്‍ നേരുന്നതോടൊപ്പം നമ്മുടെ കരുതലും കോവിഡ് വൈറസിന്റ ഭീകരതയുമെല്ലാം ഈ ഗാനത്തില്‍ അടങ്ങിയിട്ടുണ്ട് സ്വന്തമായി രചിച്ച വരികള്‍ക്ക് ഈണം നല്‍കിയതും പാടിയതുമെല്ലാം ഹസീബ് തന്നെ. നിലമ്പൂര്‍ ഏനാന്തി പൊറ്റമ്മല്‍ അബ്ദുള്‍ നാസര്‍ സീനത്ത് ദമ്പതികളുടെ മകനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്ഥമുന്നണികള്‍ക്കായി തെരഞ്ഞെടുപ്പ്ഗാനങ്ങള്‍ രചിച്ച് ഈണം നല്‍കി പാടിയിട്ടുണ്ട്. വീട്ടില്‍ തന്നെ റിക്കോര്‍ഡിംഗ് റൂം ഒരുക്കിയിട്ടുണ്ട്. പെരുന്നാള്‍ സമയത്ത് ലോക് ഡൗണ്‍ നാളുകളിലെ കരുതല്‍ സൂചിപ്പിച്ച് ആരും പുറത്തിറങ്ങരുതെന്ന സന്ദേശവുമായി ഹസീബ് പാടിയ പാട്ടും ഏറെ വൈറലായിരുന്നു. സമൂഹത്തിലെ ജനകീയ വിഷയങ്ങളില്‍ ഗാനങ്ങളിലൂടെ പ്രതികരിക്കുകയും സന്ദേശം പകരുകയും ചെയ്യുന്ന ഈ 22 കാരന്‍ തന്റെ പാട്ടിലൂടെ ഇന്ന് നിലമ്പൂരിന്റെ താരമായി മാറിയിരിക്കുകയാണ.്