ONETV NEWS

NILAMBUR NEWS

കോവിഡ്കാലത്ത് കൈതാങ്ങുമായി മുന്‍ നഗരസഭാ കൗണ്‍സിലര്‍.

നിലമ്പൂര്‍: ചന്തക്കുന്ന് ഡിവിഷനിലെ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ മുസ്തഫ കളത്തുംപടിക്കലാണ് 400 ഓളംവീടുകളില്‍ സഹപ്രവര്‍ത്തകരുടെ സഹായതോടെ കപ്പ എത്തിച്ച് നല്‍കിയത്. കപ്പ വിതരണം കെ.പി.സി.സി.ജനറല്‍ സെക്രട്ടറി വി.എ.കരീമാണ് ഉദ്ഘാടനം ചെയ്തു. കപ്പ കര്‍ഷകരില്‍ നിന്നും ഒരു കിലോക്ക് 10 രൂപ പ്രകാരം വില നല്‍കി 1000 കിലോ കപ്പ വാങ്ങിയാണ് സൗജന്യമായി വീടുകളില്‍ എത്തിച്ച് നല്‍കിയത്. ചന്തക്കുന്ന് ഡിവിഷനിലെ മുഴുവന്‍ വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും, മുക്കട്ട, മയ്യന്താനി ഡിവിഷനുകളിലെ ഏതാനം വീടുകളിലും കപ്പ നല്‍കി. കോവിഡ് എന്ന മഹാമാരിയില്‍ പ്രയാസത്തിലായ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന സന്ദേശമാണ് മുസ്തഫ നല്‍കുന്നത്. സഹപ്രവര്‍ത്തകരായ അഫീബ് സീതാലപുരം, ജുവൈദ് മൈലാടി, വലിയകത്ത്, ഷാഹുല്‍ ഉള്‍പ്പെടെ 10 ഓളം പേര്‍ മുസ്തഫക്ക് ഒപ്പമുണ്ട്. മേഖലയില്‍ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ് മുസ്തഫ.

 

Leave a Reply

Your email address will not be published. Required fields are marked *