നിലമ്പൂരിലെ തുടര്‍ പരാജയങ്ങള്‍; കോണ്‍ഗ്രസില്‍ നേതൃത്വ മാറ്റത്തിന് അണിയറയില്‍ നീക്കം
1 min readനിലമ്പൂര്‍: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിലമ്പൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാര്യമായ നടപടി ഉണ്ടായില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പരാജയം നേരിട്ടതോടെയാണ് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലുള്‍പ്പെടെ അഴിച്ചുപണി വേണമെന്ന ആവശ്യം ഉയരുന്നത്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ കീഴിലുള്ള നിലമ്പൂര്‍ നഗരസഭ. അമരമ്പലം, കരുളായി പഞ്ചായത്തുകളിലായി 5000തോളം വോട്ടുകള്‍ എല്‍.ഡി.എഫിന് ലീഡാണ്. എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിക്ക് കീഴില്‍ യു.ഡി.എഫിനാണ് ലീഡ്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കനത്ത പരാജയം നേരിട്ട എ ഗോപിനാഥ് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്.സ്ഥാനം രാജിവെച്ചെങ്കിലും വീണ്ടും ആ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിഷേധത്തിന് കാരണമായെക്കിലും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വിശ്വസ്തന്‍ എന്ന നിലയില്‍ പരസ്യമായ എതിര്‍പ്പുമായി ആരും രംഗത്ത് വന്നില്ല. നഗരസഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ നേത്യത്വം ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുകി കയറ്റിയതാണ് 20 വര്‍ഷത്തിന് ശേഷം യു.ഡി.എഫിന് നിലമ്പൂര്‍ നഗരസഭയില്‍ ഭരണം നഷ്ടമാകാന്‍ കാരണം.നിലമ്പൂര്‍ ബ്ലോക്ക് കമ്മറ്റിക്ക് കീഴില്‍ സംഘടനാ സംവിധാനം ഏറെ ദുര്‍ബലമാണ്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയില്‍ കാര്യമായ അഴിച്ചുപണി ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി വീണ്ടും ദുര്‍ബലമാകും എന്ന വാദം ശക്തമാകുകയാണ്. യു.ഡി.എഫ് ഭരിക്കുന്ന കരുളായി പഞ്ചായത്തിലും, കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന അമരമ്പലത്തും ഉണ്ടായ വലിയ തിരിച്ചടി കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.എന്നാല്‍ പരാജയ കാരണം വിലയിരുത്താന്‍ നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി തയ്യാറാകാത്തത് നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ഭയന്നാണ് എന്നാണ് സൂചന.