നിലമ്പൂരിൽ വ്യാപകമായ കുന്നിടിക്കൽ

നിലമ്പൂർ: ഭൂമാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് റവന്യൂ വകുപ്പിനെന്ന് നഗരസഭാ കൗൺസിലർ. ബംഗ്ലാവ് കുന്ന്, അരുവാക്കോട് മേഖലകളിൽ ഉരുൾപൊട്ടൽ എന്ന ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പിന്റെ സാഹചര്യത്തിലാണ് ബംഗ്ലാവ് കുന്നിന് താഴെ മാനവേദൻ സ്കൂൾ റോഡിനുമിടയിൽ വ്യാപകമായി മണ്ണിടിച്ച് ഭൂമ മാഫിയ മണ്ണ് കടത്തുകയും, സംരക്ഷണഭിത്തി കെട്ടുകയും ചെയ്യതത്, നിലമ്പൂർ വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
മണ്ണിടിച്ചു കൊണ്ടിരുന്ന രണ്ട് വാഹനങ്ങൾ അന്ന് പിടിച്ചെടുത്തെങ്കിലും, കുത്തനെ കിടക്കുന്ന ഈ ഭാഗത്ത് വീണ്ടും ഭൂമാഫിയ മണ്ണ് ഇടിക്കുകയും ചെയ്യതു വരുകയാണ്. ബംഗ്ലാവ് കുന്നിനോട് ചേർന്ന് കിടക്കുന്ന പുലിപാറ മേഖലയിലാണ് പാറ പൊട്ടിക്കലും മണ്ണെടുപ്പും നടത്തുന്നത്. അന്ന് തന്നെ ഉരുൾപൊട്ടൽ സാധ്യത റവന്യൂ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ബംഗ്ലാവ് കുന്നിന്റെ താഴ്വാരങ്ങളിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ മേഖലയിലെ കുന്നിടിക്കൽ തടയുകയും, സ്ഥലം ഉടമകൾക്കെതിരെ കേസെടുക്കുകയും, ഈ മേഖലയെ സംരക്ഷിക്കാൻ നടപടി സീകരിക്കുകയും ചെയ്യണമെന്നും ഇസ്മായിൽ എരഞ്ഞിക്കൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, എം.എൽ.എ, കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.