പിജിയോണ്‍സിന്റെ നേതൃത്വത്തില്‍ കോവിഡ് ചികിത്സാ പ്രതിരോധ സാമഗ്രികള്‍ കൈമാറി

പോത്തുകല്ല് പഞ്ചായത്തിലെ ഉദ്യോഗസ്ഥ കൂട്ടായ്മ പിജിയോണ്‍സിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം രൂപയുടെ കോവിഡ് ചികിത്സാ പ്രതിരോധ സാമഗ്രികള്‍ പഞ്ചായത്തിന് കൈമാറി. സാനിറ്റൈസര്‍, പള്‍സ് ഓക്‌സിമീറ്റര്‍, വിവിധ വിഭാഗത്തില്‍പ്പെട്ട മാസ്‌കുകള്‍, പി പി ഇ കിറ്റുകള്‍, സ്‌പ്രേ പമ്പുകള്‍ മുതലായ സാമഗ്രികളാണ് കൈമാറിയത്. ഒരാഴ്ച മുമ്പ് മാത്രം രൂപീകരിച്ച പഞ്ചായത്തിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും അധ്യാപകരുടേയും കൂട്ടായ്മയാണ് പിജിയോണ്‍സ്. അംഗങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പിജിയോണ്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. സി എച്ച് ഇക്ബാല്‍ , സെന്‍ മാത്യു, എ പി മുസ്തഫ, ജെയിംസ് കോശി,പി വി ജിനേഷ്, എം ശിവദാസ്, ബി തോമസ് എന്നിവര്‍ സംബന്ധിച്ചു.പഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡണ്ട് ഷാജി ജോണ്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എം എ തോമസ്, അംഗങ്ങളായ നാസര്‍ സ്രാമ്പിക്കല്‍, സലൂബ് ജലീല്‍, റൂബീന കിണറ്റിങ്ങല്‍ എന്നിവര്‍ മെഡിക്കല്‍ സാമഗ്രികള്‍ ഏറ്റുവാങ്ങി