നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്ത്യന്‍ നേവിയുടെ അഗ്‌നി സുരക്ഷാ പരിശോധന
1 min readനിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ ഇന്ത്യന്‍ നേവിയുടെ അഗ്‌നി സുരക്ഷാ പരിശോധന നടത്തി. കോവിഡ് രോഗികളെ കിടത്തി ചികിത്സ നടത്തുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 85 ഓക്‌സിജന്‍ സിലിണ്ടറുകളാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുള്ളത്. രോഗികള്‍ക്ക് വാര്‍ഡുകളില്‍ ഇവ വിതരണം ചെയ്യുന്നതിമെന്റ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങളുടെ ഓഡിറ്റിങ് നടത്തുന്നത് ഇന്ത്യന്‍ നേവിയുടെ ചുമതലയാണ്. അതനുസരിച്ചുള്ള പരിശോധനകളാണ് പതിവുപോലെ നടത്തിയത്. നേവി ഉദ്യോഗസ്ഥരായ ഹിമാന്‍സു ഭരദ്വാജ്, സുവേന്ദു കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ അംഗങ്ങള്‍ക്ക് ഡോ. കെ.കെ. പ്രവീണ, ലെ സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.