മലയോരത്ത് മഴ ശക്തം ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷര്‍ട്ടറുകള്‍ ഭാഗികമായി തുറന്നു
1 min readനിലമ്പൂര്‍: അറബിക്കടലില്‍ രൂപമെടുത്ത ടൗട്ടേ ചുഴലികാറ്റിന്റെ ഭാഗമായി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാര്‍ പുഴയില്‍ ജലവിതാനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടിയന്തരമായി ഓടായ്ക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷര്‍ട്ടറുകള്‍ ഭാഗികമായി തുറന്നത.് 12 ഷര്‍ട്ടറുകളില്‍ ഇന്നലെ രണ്ടു തവണയായി ഏഴും ഇന്ന് അഞ്ചും ഷര്‍ട്ടറുകളാണ് തുറന്നത് ഇതോടെ നീരൊഴുക്ക് സുഗമായി. ജില്ലാമൈനര്‍ ഇറിഗേഷന്‍ ഡിവിഷന്റെ കീഴിലുള്ളചാലിയാര്‍ പ്രൊജക്ടിന്റ് ഇന്‍വെസ്റ്റിഗേഷന്‍ നിലമ്പൂര്‍ സബ് ഡിവിഷന്‍.അസി, എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ കെ.എന്‍ അബ്ദുള്‍ അസീസ്. അസി.എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എന്‍ മുഹമ്മദ്. ഓവര്‍സീയര്‍ എം.കെ ഷാംരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഷര്‍ട്ടറുകള്‍ ഭാഗികമായി തുറന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ഓറഞ്ച് അലര്‍ട്ടും ശനിയാഴ്ച്ച റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അടിയന്തരമായി ഷട്ടറുകള്‍ ഭാഗമായി തുറന്നത.് 4.70 മീറ്ററാണ് ഷര്‍ട്ടറിന്റെ പരമാവധി സംഭരണ ശേഷി. ഇത് 3.95 മീറ്ററായി ഉയര്‍ന്നതോടെ വെള്ളിയാഴ്ച്ച രണ്ട് തവണയായി 7 ഷര്‍ട്ടറുകള്‍ ഭാഗികമായി തുറന്നെങ്കിലും ചാലിയാര്‍ വൃഷ്ടിപ്രദ്ദേശമായി തമിഴ്‌നാട് പന്തല്ലൂരില്‍ ഉള്‍പ്പെടെ കനത്ത മഴ പെയ്തതോടെ ഇത് 4.20 മീറ്ററായി ഉയര്‍ന്നു ഇതോടെ ഇന്ന് ബാക്കി അഞ്ച് ഷര്‍ട്ടറുകളും തുറന്നു. നിലവില്‍ 4 മീറ്റര്‍ വെള്ളം ഉണ്ട്. മഴ ശക്തമായാലും ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു
വീഡിയോ കാണുന്നതിന് ക്ലിക് ചെയ്യുക https://youtu.be/cjBPnIXK60U