ഡി വൈ എഫ് ഐ സ്‌നേഹ വണ്ടിയിലേക്ക് പി പി ഇ കിറ്റ് നല്‍കി അധ്യാപകര്‍.
1 min read- കെ എസ് ടി എ അമരമ്പലം ബ്രാഞ്ച് കമ്മിറ്റിയാണ് പി പി ഇ കിറ്റുകള്‍ നല്‍കിയത്
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കെ എസ് ടി എ അമരമ്പലം മേഖലാ കമ്മിറ്റി ആരംഭിച്ച സ്‌നേഹ വണ്ടിയിലേക്ക് കെ എസ് ടി എ അമരമ്പലം ബ്രാഞ്ച് കമ്മിറ്റി പി പി ഇ കിറ്റുകള്‍ നല്‍കി. സുരക്ഷാ വസ്തുക്കളുടെ അപര്യാപ്തത അറിഞ്ഞ ഉടനെ തന്നെ ആദ്യഘട്ടം എന്ന നിലയിലാണ് പി പി ഇ കിറ്റുകള്‍ കെ എസ് ടി എ എത്തിച്ച് നല്‍കിയത്. കെ എസ് ടി എ നിലമ്പൂര്‍ സബ്ജില്ലാ കൗണ്‍സില്‍ അംഗം കെ സാജന്റെ കയ്യില്‍ നിന്നും കിറ്റുകള്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഏറ്റു വാങ്ങി ഡി വൈ എഫ് ഐ മേഖല സെക്രട്ടറി സുജീഷ് മഞ്ഞാളാരിക്ക് കൈമാറി കെ എസ് ടി എ അമരമ്പലം ബ്രാഞ്ച് പ്രസിഡന്റ് എം ശ്രീജിത്ത് കുമാര്‍, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ എന്‍ പ്രദീപ്, എ ശ്രീനിവാസന്‍, എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.