പെട്രോള്‍ വില 95 രൂപയിലേക്ക്

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില 93.23 രൂപയും ഡീസല്‍ വില 88.28 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 95 രൂപയോടടുത്തു. ഇവിടെ പെട്രോളിന് 94.83 രൂപയായി വില ഉയര്‍ന്നപ്പോള്‍ ഡീസല്‍ വില 89.77 രൂപയായി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണു എണ്ണക്കമ്പനികള്‍ വില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്