സ്വകാര്യ വ്യക്തി തോട് കയ്യേറിയതിനാല്‍ സമീപത്തെ വീടും സ്ഥലവും മണ്ണിടിച്ചില്‍ ഭീഷണിയിലെന്ന് പരാതി
1 min readനിലമ്പൂര്‍: സ്വകാര്യ വ്യക്തി തോട് കയ്യേറിയതിനാല്‍ സമീപത്തെ വീടും സ്ഥലവും മണ്ണിടിച്ചില്‍ ഭീഷണിയിലെന്ന് പരാതി. നിലമ്പര്‍ നഗരസഭയിലെ പാത്തിപ്പാറ കുറുന്തോട്ടിമണ്ണ സ്വദേശി കൗസാബീവിയാണ് ഇത് സംബന്ധിച്ച് നിലമ്പൂര്‍ തഹസില്‍ദാര്‍, പോലീസ്, വില്ലേജ് ഓഫീസര്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയത്.മുന്‍ വര്‍ഷങ്ങളിലെ പ്രളയത്തില്‍ വന്‍ നാശം വിതച്ച കുറുന്തോട്ടിമണ്ണ ഭാഗത്ത് തോട് കയ്യേറിയത് സംബന്ധിച്ച് ഇയാള്‍ക്കെതിരെ നിലമ്പൂര്‍ പോലീസില്‍ കേസുണ്ടെന്നും പോലീസ് താക്കീത് ചെയ്ത് വിട്ടതാണെന്നും പാരതിക്കാരി പറയുന്നു. തോട് കയ്യേറിയതിനെതിരെ പ്രതികരിച്ചതിന് തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി ഉയര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തതായും കൗസാബീവിയും മകന്‍ ഷാജഹാനും പറയുന്നു. തോട് കയ്യേറിയതിനെ തുടര്‍ന്നുണ്ടായ മണ്ണിച്ചില്‍ ഭീഷണി തന്റെ വീടിനും വീടിന് സമീപത്തെ തൊഴുത്തിനും അപകടമാണെന്നും ഉടന്‍ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.