ഏറനാട് മണ്ഡലത്തിലെ ആശുപത്രികള്‍ക്ക് പി.കെ.ബഷീര്‍ എം എല്‍ എ യുടെ കൈതാങ്ങ്.

എടവണ്ണ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ഡലത്തിലെ അരീക്കോട് താലൂക്ക് ആശുപത്രി, എടവണ്ണ സി.എച്ച്.സി, ചാലിയാര്‍ പി.എച്ച്.സി എന്നിവയുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രോഗികള്‍ക്കുമുള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് പി.കെ ബഷീര്‍ എം.എല്‍.എ നല്‍കിയത്. ഏറനാട് മണ്ഡലത്തിലെ എടവണ്ണ, ചാലിയാര്‍, കാവനൂര്‍, അരീക്കോട്, കുഴിമണ്ണ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് തുടങ്ങിയ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗം കഴിഞ്ഞ ശനി അരീക്കോട് പംകിന്‍ ഓഡിറ്റോറിയത്തില്‍ എം.എല്‍.എ വിളിച്ച് ചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ അരീക്കോട് താലൂക്ക് ആശുപത്രി, എടവണ്ണ സി.എച്ച്.സി, ചാലിയാര്‍ പി.എച്ച്.സി എന്നിവയുടെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രോഗികള്‍ക്കുമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത കുറവ് യോഗത്തില്‍ ചൂണ്ടി കാണിച്ചിരുന്നു. കുറവ് വന്ന മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, പി.പി.ഇ കിറ്റ്, മറ്റു മെഡിക്കല്‍ ഉപകരണങ്ങളാണ് പി.കെ ബഷീര്‍ എം.എല്‍.എ ഇന്ന് കൈമാറിയത്. അരീക്കോട് താലൂക്ക് ആശുപത്രിക്ക് 26000 രൂപയുടെയും, എടവണ്ണ സി.എച്ച്.സി ക്ക് 29600, രുപയുടെയും, ചാലിയാര്‍ പി.എച്ച്.സി ക്ക് 30,000 രൂപയുടെയും ഉപകരണങ്ങളാണ് എം.എല്‍.എ തന്നെ മുന്‍കൈ എടുത്ത് ഫണ്ട് കണ്ടെത്തി വിതരണം ചെയ്തത്. ചടങ്ങില്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റുഖിയ ഷംസു, വൈസ് പ്രസിഡണ്ട് അഡ്വ. ദിവ്യ, ചാലിയാര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുമയ്യ, എടവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ.പി ജൗഹര്‍ സാദത്ത്, അരീക്കോട്, ചാലിയാര്‍, എടവണ്ണ ആശുപത്രികളുടെ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.