ONETV NEWS

NILAMBUR NEWS

കോവിഡ് പ്രോട്ടോകേള്‍ ലംഘിച്ചു എന്ന പേരില്‍ പോലീസ് കേസെടുത്ത നടപടിക്കെതിരെ കൗണ്‍സിലര്‍ രംഗത്ത്.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എം ബഷീറാണ് രംഗത്ത് വന്നത്.ബുധനാഴ്ച്ചയാണ് ബഷീറിനെതിരെ നിലമ്പൂര്‍ പോലീസ് കേസെടുത്തത്, പരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിന്റെ പരാതിയെ തുടര്‍ന്നാണ് നിലമ്പൂര്‍ പോലീസ് കേസെടുത്തത്. വനിതാ പോലീസ് തന്നോടുള്ള മുന്‍കാല വൈരാഗ്യം തീര്‍ക്കാനാണ് ഇല്ലാത്ത പരാതി നല്‍കിയത്. പരാതിക്കാരിയുടെ ഭര്‍ത്താവ് ആരോഗ്യ വകുപ്പ് ജീവനക്കാരനാണ് ഇയാള്‍ മുന്‍പ് അഴിമതി ആരോപണത്തില്‍പ്പെട്ടപ്പോള്‍ സഹായം തേടിയിരുന്നു. അന്ന് സഹായിക്കാത്തതിന്റെയും.നിലമ്പൂരില്‍ എസ് ഐ ആയിരുന്ന അലവിക്ക് എതിരെ ഇതുപോലെ പരാതി നല്‍കിയപ്പോള്‍ തന്റെ സഹായം തേടിയിരുന്നു അന്ന് സത്യം എസ്.ഐയുടെ ഭാഗത്തായിരുന്നു എന്ന് ബോധ്യപ്പെട്ടതിനാല്‍ ഇവരോട് സഹകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു .ഇതെല്ലാമാണ് പരാതിക്ക് കാരണമെന്നും ബഷീര്‍ പറഞ്ഞു.മുഖ്യമന്ത്രി.ഡി.ജി.പി, എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കോവിഡ് നാളുകളില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഓടുന്ന തന്നെ പോലുള്ള ജനപ്രതിനിധികള്‍ക്കെതിരെ ഇത്തരം കള്ള പരാതികളുടെ പേരില്‍ കേസെടുത്തത് ശരിയല്ലെന്നും ബഷീര്‍ പറഞ്ഞു. തന്റെ സമീപ പ്രദേശത്തുള്ള ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ച വിവരം അവരുടെ മകന്‍ അറിയിച്ചപ്പോള്‍ അടിയന്തരമായി ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വാഹന പരിശോധനയിലുള്ള ട്രോമ കെയര്‍ പ്രവര്‍ത്തകരോട് കാര്യം പറയുകയും അവര്‍ പോകാന്‍ അനുമതി നല്‍കുകയും ചെയ്ത ശേഷമാണ് മുന്നോട്ട് പോയത്. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും ബോധപൂര്‍വ്വം വീണ്ടും വാഹനം തടഞ്ഞു നിര്‍ത്തി. കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ഇല്ലാത്ത തര്‍ക്കം ഉണ്ടാക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് പോയതെന്നും ബഷീര്‍ പറഞ്ഞു ആര്‍ ആര്‍ ടി മയ്യന്താനി ഡിവിഷനിലെ ചെയര്‍മാനും, നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലറുമാണ് താനെന്ന് വ്യക്തമായിട്ട് അറിയാമായിട്ടും ബോധപൂര്‍വ്വമാണ് തടസം സൃഷ്ടിച്ചതെന്നും ബഷീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *