ONETV NEWS

NILAMBUR NEWS

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഫയര്‍ ഫോഴ്‌സ് പരിശോധന നടത്തി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: സംസ്ഥാനത്തെ കോവിഡ് ആശുപത്രികളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഗ്‌നിരക്ഷാ സേന പരിശോധന നടത്തി. ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശാനുസരമാണ് പരിശോധന. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍. മഹബൂബ് റഹ്മാന്‍ എന്നിവരടങ്ങിയ സംഘം പരിശോധന നടത്തിയത്. ജില്ലാ ആശുപത്രി കെട്ടിട സമുച്ഛയത്തില്‍ ദേശീയ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ അനുസരിച്ചുള്ള അഗ്‌നി സുരക്ഷാ ക്രമീകരണങ്ങള്‍ അടിയന്തിരമായി സ്ഥാപിക്കുന്നതിന് കത്ത് നല്‍കി. അടിയന്തിര സാഹചര്യങ്ങളില്‍ ജീവനക്കാരും രോഗികളുമടക്കമുള്ളവര്‍ക്ക് കെട്ടിടത്തിന് പുറത്തെത്തുന്നതിന് ഫയര്‍ എക്‌സിറ്റുകള്‍ സ്ഥാപിക്കുക, നിലവില്‍ സ്ഥാപിച്ചിട്ടുള്ള പ്രാഥമിക അഗ്‌നിശമന ഉപകരണങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കി വെക്കുക, ഓപ്പണ്‍ ടെറസിലേക്കുള്ള ഗോവണിപ്പടികളിലെ പാഴ്‌വസ്തുക്കള്‍ നീക്കം ചെയ്യുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കാന്‍ കത്ത് നല്‍കിയിട്ടുള്ളത്. ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.അബൂബക്കര്‍, ആര്‍.എം. ഒ. ഡോ. പി. കെ.ബഹാവുദ്ധീന്‍, ലെയ്‌സണ്‍ സെക്രട്ടറി പി. വിജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *