ONETV NEWS

NILAMBUR NEWS

ട്രിപ്പിള്‍ ലോക്ഡൗണില്‍ കുടുങ്ങി ചെറുകിട വ്യാപാരികള്‍, ജീവിതം വഴിമുട്ടി വ്യാപാരി സമൂഹം.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: ലോക് ഡൗണ്‍ നീളുന്നത് ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുമെന്ന് നിലമ്പൂര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് യു.നരേന്ദ്രന്‍. ഭീമമായ വാടക നല്‍കിയാണ് ഭൂരിപക്ഷം വ്യാപാരികളും കച്ചവടം നടത്തി വരുന്നത്. തുടര്‍ച്ചയായ പ്രളയവും ഒരു വര്‍ഷത്തിലേറെയായി നില നില്‍ക്കുന്ന കോവിഡ് മഹാമാരിയുടെ ഭാഗമായുള്ള ലോക്ഡൗണും, ട്രിപ്പിള്‍ ലോക്ഡൗണും മൂലം കടക്കെണിയിലാണ് കര്‍ഷകര്‍. ബാങ്ക് വായ്പകള്‍ എടുത്ത് കച്ചവടം നടത്തുന്നതിനാല്‍ തിരിച്ചടവ് അടക്കം മുടങ്ങി പലരും വലിയ കടക്കെണിയിലാണ്. ചെറുകിട വ്യാപാരികളുടെ നിലവിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.പൂര്‍ണ്ണമായി അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒന്ന് ഇടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുക, ലോക് ഡൗണ്‍ കാലത്തെ വാടക ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക, കടക്കെണിയിലായ വ്യാപാരികള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുക, കെ.എസ്.ഇ.ബി.ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുക, ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലാവധി നീട്ടുക. കോവിഡ് വാക്‌സിനേഷനില്‍ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കുക എന്നി ആവശ്യങ്ങളാണ് മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനത്തില്‍ ഉള്ളതെന്നും നരേന്ദ്രന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *