ONETV NEWS

NILAMBUR NEWS

3561 പേര്‍ക്ക് ആന്റിജന്‍ പരിശോധന,734 പേര്‍ക്ക് പോസിറ്റീവ്, ഏറ്റവും കൂടുതല്‍ മൂത്തേടത്ത്

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: ജില്ലയിലെ കോവിഡ് വ്യാപന തോത് കണ്ടെത്തുന്നതിന് പഞ്ചായത്തുകള്‍ തോറും ആരംഭിച്ച കോവിഡ് മെഗാ ടെസ്റ്റില്‍ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെ. നിലമ്പൂര്‍ നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലുമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 3561 പേര്‍ പങ്കാളികളായി. ലക്ഷണങ്ങള്‍ കാണിക്കാത്തവരെയും മറ്റും ഉള്‍പ്പെടുത്തിയാണ് കൂട്ടപരിശോധനക്ക് തുടക്കമിട്ടത്.മേഖലയില്‍ മൂത്തേടം പഞ്ചായത്തിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായി കണ്ടത്.തിങ്കളാഴ്ച 285 പേരെ ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 79 പേര്‍ക്ക് പോസിറ്റീവ് സ്ഥിരികരിച്ചു. ചൊവാഴ്ച നടന്ന പരിശോധനയില്‍ 188 പേരില്‍ 37 പേര്‍ക്ക് പോസിറ്റീവാണ്. നിലമ്പൂര്‍ നഗരസഭയില്‍ തിങ്കളാഴ്ച 166 പേരില്‍ പത്ത് പേരും ചൊവാഴ്ച 245 ല്‍ 26 പേരും പോസിറ്റീവായി.
മമ്പാടില്‍ തിങ്കളാഴ്ച 209 ല്‍ 69 പേര്‍ക്കും ചൊവാഴ്ച 160 ല്‍ 63 പേര്‍ക്കും പോസിറ്റീവ് . ചുങ്കത്തറയില്‍ തിങ്കളാഴ്ച 237 ല്‍ 37 ഉം ചൊവ്വാഴ്ച 233 ല്‍ 33 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.വഴിക്കടവില്‍ തിങ്കളാഴ്ച 199 പേരില്‍ 63 പേര്‍ക്കും ചൊവ്വാഴ്ച 76 ല്‍ 17 പേര്‍ക്കും പോസിറ്റീവാണ്. എടക്കരയില്‍ തിങ്കളാഴ്ച 297 ല്‍ 21 പേര്‍ക്കും ചൊവാഴ്ച 341 ല്‍ പത്ത് പേര്‍ക്കും പോസിറ്റീവാണ്. കരുളായി തിങ്കളാഴ്ച 237 ല്‍ 82 പേര്‍ക്കും ചൊവാഴ്ച 240 ല്‍ 97 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അമരമ്പലം പഞ്ചായത്തില്‍ തിങ്കളാഴ്ച 301ല്‍ 77 പേര്‍ക്കും ചൊവാഴ്ച 147 ല്‍ 37 പേര്‍ക്കും പോസിറ്റീവാണ്.

Leave a Reply

Your email address will not be published. Required fields are marked *