റോഡിലിറങ്ങിയവര്ക്ക്ആന്റിജന് പരിശോധന നിര്‍ബന്ധമാക്കി നിലമ്പൂര്‍ പോലീസ്
നിലമ്പൂര്‍: നിലമ്പൂര്‍, മമ്പാട്, ചാലിയാര്‍ എന്നിവിടങ്ങളില്‍ ഇറങ്ങിയ 20 പേരെ ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കിയതായി നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്.ഫൈസല്‍ പറഞ്ഞു. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പുകളിലേക്ക് അയച്ചാണ് ഇവരെ ടെസ്റ്റിന് വിധേയമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചാലിയാര്‍, മമ്പാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 20 പേരെയാണ് ബുധനാഴ്ച്ച അത്യാവശ്യമില്ലാതെ അങ്ങാടികളില്‍ എത്തിയതിനെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയത് 20 പേര്‍ക്കും നെഗറ്റീവായിരുന്നു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരും, കോവിഡ് പോസ്റ്റീവ് ആയാല്‍ കോവിഡ് ചികില്‍സ കേന്ദ്രത്തിലേക്ക് അയക്കും. നിലവില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് വരുന്നുണ്ട്. ജനങ്ങള്‍ നല്ല വിധം സഹകരിക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട ചിലര്‍ ഇപ്പോഴും എത്തുണ്ട് .നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം ലഭിച്ചാല്‍ ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്നും ജില്ലക്ക് വരും ദിവസങ്ങളില്‍ തന്നെ മോചനമാകുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.