കപ്പ കര്‍ഷകര്‍ക്ക് കൈതാങ്ങുമായി നിലമ്പൂര്‍ നഗരസഭ.

നിലമ്പൂര്‍: കോവിഡ് നാളുകളില്‍ നഗരസഭയിലെ എല്ലാ വീടുകളിലും സൗജന്യമായി കപ്പ നല്‍കും. വില ഇടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കപ്പ കര്‍ഷകരെ സഹായിക്കുന്നതിന് കൃഷി വകുപ്പുമായി ചേര്‍ന്ന് നഗരസഭ കര്‍ഷകരില്‍ നിന്നും കപ്പ വാങ്ങും. കിലോക്ക് 10 രൂപ കര്‍ഷകര്‍ക്ക് നല്കി വാങ്ങുന്ന കപ്പ 5 കിലോയുടെ കിറ്റുകളാക്കി നഗരസഭയിലെ വീടുകളില്‍ സൗജന്യമായി വിതരണം ചെയ്യും. ഇതിന്റെ ഉദ്ഘാടനം വെളിയംതോട് നടന്ന ചടങ്ങില്‍ വീട്ടമ്മക്ക് കപ്പ നല്കി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അരുമ ജയകൃഷ്ണന് നിര്‍വഹിച്ചു. നഗരസഭയിലെ 7 കര്‍ഷകരില്‍ നിന്നുമാണ് കപ്പ ശേഖരിച്ച് വീടുകളില്‍ എത്തിച്ച് നല്‍കുന്നതെന്ന് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.എം.ബഷീര്‍ പറഞ്ഞു. ഒരു കിലോക്ക് 10 രൂപ പ്രകാരം കര്‍ഷകര്‍ക്ക് നല്‍കും. ഇതിനുള്ള പണം ജനകീയ കൂട്ടായ്മയിലൂടെയാണ് സ്വരൂപിച്ചത്. നഗരസഭയുടെ ഫണ്ടില്‍ നിന്നും ഒരു രൂപ പോലും ചിലവഴിക്കേണ്ട. കപ്പ കര്‍ഷകരെ സഹായിക്കുന്നതോടൊപ്പം ഈ കോവിഡ് നാളുകളില്‍ 5 കിലോ കപ്പ ഓരോ കുടു:ബത്തിനും നല്കാന് കഴിയുമെന്നും ബഷീര്‍ പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.റഹീം, കൗണ്‍സിലര്‍ ഇസ്മായില്‍ എരഞ്ഞിക്കല്‍,നിലമ്പൂര്‍ കൃഷി ഓഫീസര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു.