ട്രിപ്പിള്‍ ലോക്ഡൗണില്‍ നിലമ്പൂരില്‍ വെറുതെ പുറത്തിറങ്ങി നടക്കുന്നവര്‍ക്ക് ലഭിക്കുന്നത് എട്ടിന്റെ പണി.
1 min readനിലമ്പൂര്‍: അനാവശ്യമായി പുറത്തിങ്ങുന്നവരെ കണ്ടെത്തി ആന്റിജന്‍ ടെസ്റ്റിനയച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് പോലീസ്. നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും അനാവശ്യമായി പുറത്തിങ്ങുന്നവരെ കണ്ടെത്തി ആന്റിജന്‍ ടെസ്റ്റിനയക്കുന്ന നടപടികള്‍ പോലീസ് ആരംഭിച്ചു .ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചാല്‍ ക്വാറന്റയില്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. അനാവശ്യമായി നിരത്തിലിറങ്ങിയ 30 പേരെ ബുധനാഴ്ച പിടികൂടി നിര്‍ബ്ബന്ധിത ആന്റിജന്‍് പരിശോധനക്ക് വിധേയരാക്കി. ഇന്നും വ്യാപകമായ പരിശോധനയാണ് പോലീസ് നടത്തുന്നത്. പരിശോധനയില്‍ പോസിറ്റീവായവരെ സി.എഫ്.എല്‍.ടി.സിയിലേക്കയക്കുന്നുണ്ട്. നിലമ്പൂര്‍ സ്റ്റേഷനു കീഴില്‍ മമ്പാട്, നിലമ്പൂര്‍,അകമ്പാടം എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണ നടപടികളാണ് പോലീസ് എടുത്തുവരുന്നത്. വ്യാഴാഴ്ച പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എസ്.ഫൈസലിന്റെ നേതൃത്വത്തില്‍ ലോക്ഡൗണിലും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന വീട്ടിക്കുത്ത് റോഡില്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാത്തവര്‍ക്ക് മാസ്‌ക് നല്‍കിയും മുന്നറിയിപ്പ് നല്‍കി. വാഹന നിയമങ്ങള്‍ ലംഘിക്കുന്നര്‍ക്കതെിരെയും പോലീസ് കര്‍ശന നടപടിയെടുക്കുന്നുണ്ട്. നടപടികള്‍ വരും ദിവസങ്ങളിലും തുടരും.