ONETV NEWS

NILAMBUR NEWS

നിലമ്പൂര്‍ നഗരസഭക്ക് അധ്യാപകരുടെ കൈതാങ്ങ്.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍:കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് കെ.പി.എസ്.ടി.എ നിലമ്പൂര്‍ സബ്ജില്ലാ കമ്മിറ്റി നിലമ്പൂര്‍ നഗരസഭയിലേക്ക് മാസ്‌ക്കുകള്‍ സാനിറ്റയ്‌സര്‍ ഗ്ലൗസുകള്‍, പി.പി കിറ്റുകള്‍ എന്നിവ കൈമാറി. 25000 രൂപയുടെ സാമഗ്രികള്‍ നിലമ്പൂര്‍ നഗരസഭാ സെക്രട്ടറി ജി .ബിനുജിക്ക് കൈമാറി. സംഘടനയുടെ ഗുരുസ്പര്‍ശം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാവര്‍ഷവും സംസ്ഥാന വ്യാപകമായ് പദ്ധതി നടപ്പിലാക്കി വരുന്നുണ്ട.് ഈ വര്‍ഷം നിലമ്പൂര്‍ സബ് ജില്ലയില്‍ മാത്രം അഞ്ച്‌ലക്ഷം രുപയുടെ സഹായവിതരണം നടത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഇ സുകുമാരന്‍. സംഘടന ഭാരവാഹിക ളായ കെ.സന്തോഷ,് ഒ ശശിധരന്‍, മനോജ് കുമാര്‍, റെജി സാമുവേല്‍,രാജീവ് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.റഹീം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷൈജിമോള്‍, സക്കറിയ ക്‌നാതോപ്പില്‍. കൗണ്‍സിലര്‍മാരായ പാലോളി മെഹബൂബ,് ഷേര്‍ളി മോ പി.ശബരീശന്‍ എന്നിവരും പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *