ONETV NEWS

NILAMBUR NEWS

‘ഒറ്റക്കല്ല, ഒറ്റപ്പെടുത്തില്ല, ഒപ്പമുണ്ട്, കെ പി എസ് ടി എ’ എന്ന പ്രമേയവുമായി കേരളപ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ കോവിഡ് സഹായ സമര്‍പ്പണം നടത്തി.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പൂക്കോട്ടുംപാടം:  കെ പി എസ് ടി എ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന കോവിഡ് പ്രതിരോധ സഹായസമര്‍പ്പണത്തിന്റെ അമരമ്പലം ബ്രാഞ്ച് തല ഉദ്ഘാടനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കേമ്പില്‍ രവി നിര്‍വഹിച്ചു. സാനിറ്റൈസര്‍, പി പി ഇ കിറ്റുകള്‍, ഓവര്‍ കോട്ടുകള്‍, ഗ്ലൗസ്, ഫേസ് മാസ്‌ക്, ഫേസ് ഷില്‍ഡ്, പള്‍സ് ഓക്‌സിമീറ്റര്‍, സ്‌പ്രെയര്‍ തുടങ്ങി ഇരുപത്തി അയ്യായിരം രൂപയുടെ സാധനങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ: റഹ്മാന്‍, ഡോ: മോനിഷ്, എച്ച് ഐ സുന്ദരന്‍, എല്‍ എച്ച് ഐ ലത എന്നിവര്‍ അമരമ്പലം പിഎച്ച് സിക്കു വേണ്ടി ഏറ്റു വാങ്ങി. ചടങ്ങില്‍ വാര്‍ഡ് അംഗം വി കെ ബാലസുബ്രഹ്മണ്യന്‍ മുഖ്യ സന്ദേശം നല്‍കി. കെ പി എസ് ടി എ സംസ്ഥാന കൗണ്‍സിലര്‍ മനോജ്കുമാര്‍ അധ്യക്ഷനായിരുന്നു. അധ്യാപകരായ കെ രത്‌നകുമാര്‍, വി പി സുബൈര്‍, പ്രസാദ്, മുഹമ്മദ് മുസ്തഫ, രാജീവ് എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *