ONETV NEWS

NILAMBUR NEWS

നിലമ്പൂര്‍ നഗരസഭയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചാലോചിക്കാനുള്ള യോഗം ചേര്‍ന്നു

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: നഗരസഭാ പരിധിയിലെ വിവിധ വകുപ്പുദ്യോഗസ്ഥരുടെ മഴക്കാല മുന്നൊരുക്ക യോഗം ചേര്‍ന്നു. തദ്ദേശ സ്വയം ഭരണ സഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള യോഗങ്ങള്‍ ചേരണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചുകൊണ്ടാണ് രാവിലെ 11 മണിയോടെ യോഗം നടന്നത്. 2018-2019 വര്‍ഷങ്ങളില്‍ വലിയ മഴയും പ്രളയവുമാണ് നിലമ്പൂര്‍ മേഖലയില്‍ മഴക്കാലത്തോടനുബന്ധിച്ചുണ്ടായത്. മേഖലയിലെ വിവിധ ഇടങ്ങളിലായി മണ്ണിടിച്ചിലും ജീവനഷ്ടവും മറ്റു ദുരിതങ്ങളുമുണ്ടായിരുന്നു. 2020 ല്‍ വലിയ ദുരന്തങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മഴ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നഗരസഭയില്‍ യോഗം ചേര്‍ന്നത്. ദുരന്തമുണ്ടാവുകയാണെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാവശ്യമായ സൗകര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ പുഴയുടേയും മറ്റും തീരങ്ങളിലുള്ളവര്‍ മുന്‍കൂട്ടി മാറി താമസിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. റോഡുകളില്‍ അപകടകരമായി അഗ്‌നിരക്ഷാ സേന കണ്ടെത്തിയ മരങ്ങള്‍ വെട്ടിമാറ്റുന്നതിനുള്ള നടപടികള്‍ സാമൂഹ്യവനവത്കരണ വിഭാഗവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിവിധ സുരക്ഷാ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ കൂടുതല്‍ ഉപകരണങ്ങള്‍ നഗരസഭ വാങ്ങും. ആര്‍.ആര്‍.ടി. പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ ഫലപ്രദമായ പരിശീലനം അഗ്‌നിരക്ഷാ സേന നല്‍കും. നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ. റഹീം, പി.എം. ബഷീര്‍, സ്‌കറിയ ക്‌നാംതോപ്പില്‍, അഗ്‌നിരക്ഷാ സേനയുടെ ഇന്‍സ്‌പെക്ടര്‍ എം. അബ്ദുള്‍ ഗഫൂര്‍, നഗരസഭാ സെക്രട്ടറി ജി. ബിനുജി, നിലമ്പൂര്‍ വനം റെയ്ഞ്ച് ഓഫീസര്‍ രവീന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. അഗ്‌നിരക്ഷാ സേന, വനം വകുപ്പ്, വാട്ടര്‍ അതോറിറ്റി, റവന്യു, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *