കോവിഡ് പ്രതിരോധ ഉപകരണങ്ങളുമായി ദുബൈ കെ.എം.സി.സി
1 min readമലപ്പുറം: കോവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായ സാഹചര്യത്തില്‍ ജില്ല ട്രിപ്പിള്‍ ലോക് ഡൗണില്‍ കഴിയുപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ കൈമാറി ദുബൈ കെ.എം.സി.സി. എല്ലാ ജില്ലകളിലേക്കുമുള്ള പ്രതിരോധ ഉപകരണങ്ങള്‍ പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. കോവിഡിന്റെ ഒന്നാം ഘട്ടത്തിലും നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. ഭക്ഷണവും ,മരുന്നും ,ഐസൊലേഷനും ,ഭക്ഷ്യ കിറ്റുകളും ,വിമാന ടിക്കറ്റുകളും, ക്വാറന്റയിന്‍ സൗകര്യങ്ങളുമുള്‍പ്പെടെ ഒരുക്കി പൊതു സമൂഹത്തിന്റെ പ്രശംസയും ആദരവും പിടിച്ചുപറ്റിയിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും, കെ.എം.സി.സി ഭാരവാഹികളുടെയും യോഗ തീരുമാനപ്രകാരമാണ് ആദ്യഘട്ട ഉപകരണങ്ങള്‍ കൈമാറിയത്.ജില്ലാ സഹകരണ ആശുപത്രിയിലേക്കുള്ള ഉപകരണങ്ങള്‍ നൗഷാദ് മണ്ണിശ്ശേരി ഏറ്റുവാങ്ങി.ചടങ്ങില്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, ഇബ്രാഹീം എളേറ്റില്‍,മുസ്തഫ തിരൂര്‍, ഇബ്രാഹിം മുറിച്ചാണ്ടി ,മുസ്തഫ വേങ്ങര ,എന്‍ കെ ഇബ്രാഹിം ,ആവയില്‍ ഉമര്‍ഹാജി എന്നിവര്‍ പങ്കെടുത്തു.