കോവിഡ് കാലത്ത് ട്രിപ്പിള്‍ലോക് ഡൗണ്‍ ലംഘിച്ച് മയില്‍ നിലമ്പൂര്‍ ടൗണ്‍ കാണാനെത്തി.

ശനിയാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് മയില്‍ നിലമ്പൂര്‍ കോടതിപ്പടിയില്‍ കെ.എന്‍ ജി റോഡിലെത്തിയത്, അതുവഴി വന്ന വാഹനകള്‍ക്ക് കടന്നു പോകാന്‍ അവസരം നല്‍കി 10 മിനിറ്റോളം അന്തര്‍ സംസ്ഥാന പാതയില്‍ ചിലവഴിച്ച ശേഷമാണ് നമ്മുടെ ദേശീയപക്ഷിയായ മയില്‍ മടങ്ങിയത്. കെ.എന്‍.ജി റോഡില്‍ പെട്ടെന്ന് മയിലിനെ കണ്ടത് പലര്‍ക്കും കൗതുകമായി. നിലമ്പൂര്‍ കാടുകളില്‍ മയിലുകളുടെ സാന്നിധ്യമുണ്ട്. നിലമ്പൂരില്‍ വനാതിര്‍ത്തികളിലെ വീടുകളുടെ പരിസരങ്ങളിലും മയിലുകളെ കാണാം.