ആദിവാസി കോളനിയില്‍ കോവിഡ് മെഗാ ക്യാമ്പ് നടത്തി
1 min readനിലമ്പൂര്‍: വരേടംപാടം ആദിവാസി കോളനിയിലാണ് കോവിഡ് മെഗാ ക്യാമ്പ് നടത്തിയത്. കോളനിയിലേക്കുള്ള ഭക്ഷണ പൊതികള്‍ നിലമ്പൂര്‍ വൈ.എം.സി.എ നല്‍കി, നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഭക്ഷണ പൊതികള്‍ ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കക്കാടന്‍ റഹീം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്‌ക്കറിയ ക്‌നാതോപ്പില്‍, കൗണ്‍സിലര്‍ പി.ഗോപാലകൃഷ്ണന്‍, ഡോ: അശ്വനി, നിലമ്പൂര്‍ വൈ.എം.സി.എ.ഭാരവാഹികളായ ബോബി ജോര്‍ജ് വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു. 4 ഡോക്ടര്‍മാരുടെ സേവനമാണ് ക്യാമ്പില്‍ ലഭിച്ചത്. ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വീട്ടികുത്ത് സ്‌കൂളിലെ ഡി.സി.സി സെന്ററിലേക്ക് മാറ്റി. ആദിവാസി കോളനികളിലേക്ക് ഭക്ഷണം എത്തിച്ച് ഈ കോവിഡ് നാളില്‍ വൈ.എം.സി.എ യും ഒപ്പമുണ്ട്.