ONETV NEWS

NILAMBUR NEWS

മഴയെ വരവേല്‍ക്കാം ക്യാമ്പയിന്‍ ഏറ്റെടുത്ത് പൂക്കോട്ടും പാടം എന്‍.എസ് എസ് യൂണിറ്റ്.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

 

  • മേഖലയില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും പെയ്തിറങ്ങുന്ന മഴ വെള്ളത്തിന്റെ ഭൂരിഭാഗവും ശരിയായി ഉപയോഗിക്കപ്പെടാതെ പോകുന്നു.

പൂക്കോട്ടുംപാടം:  മഴ വെള്ളത്തെ മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ അനുവദിക്കുന്നതു വഴി ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ കാര്യമായ മാറ്റം വരുത്തുകയും അതിലൂടെ ജലലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുന്നതിനു വേണ്ടി മഴക്കുഴികള്‍ നിര്‍മ്മിക്കുന്ന ഭമഴയെ വരവേല്‍ക്കാംന്ത പദ്ധതിയില്‍ പൂക്കോട്ടുംപാടം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് . വോളണ്ടിയര്‍മാരും പങ്കാളികളായി. എന്‍ എസ് എസ് വോളണ്ടിയര്‍ അവരുടെ വീടുകളില്‍ , ശരാശരി ഒരു മീറ്റര്‍ നീളവും 60 സെന്റിമീറ്റര്‍ വീതിയും 60 സെന്റിമീറ്റര്‍ ആഴവുള്ള മഴക്കുഴികള്‍ നിര്‍മ്മിച്ചു.ഇതോടൊപ്പം തന്നെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ , മഴക്കാലത്തിനു മുമ്പ് വീടും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തിയും ചെയ്തു. വോളണ്ടിയര്‍മാരായ ശ്രീരാജ്.എസ്.പി , അമാന്‍ റാഫിദ് , അഭിരാം , നീതുമനോജ് , അഞ്ജലീ കൃഷ്ണ , ആര്‍ദ്ര എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *