ONETV NEWS

NILAMBUR NEWS

സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് പൂക്കോട്ടുംപാടം വാര്‍ഡ് സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി. സിപിഎം അമരമ്പലം ലോക്കല്‍ സെക്രട്ടറി വി കെ അനന്തകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡിലെ എല്ലാം കുടുംബങ്ങള്‍ക്കും കിറ്റ് വിതരണം ചെയ്തു. കോവിഡ് 19 രണ്ടാം തരംഗത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം ജോലിക്ക് പോകാന്‍ കഴിയാത്തവരാണ് ഭൂരിപക്ഷം പേരും. സര്‍ക്കാര്‍ ഭക്ഷ്യ കിറ്റുള്‍പ്പടെ കൊടുക്കുന്നുണ്ടെങ്കിലും പച്ചക്കറി തുടങ്ങിയവക്ക് ബുദ്ധിമുട്ടനുഭവിക്കുന്നവരാണധികവും. ഇവര്‍ക്ക് കൈത്താങ്ങാകുകയാണ് കിറ്റ് വിതരണത്തിന്റെ ഉദ്ദേശം. കിറ്റുകള്‍ ഉണ്ടാക്കുവാനും വിതരണത്തിനും ഡി ടി മുഹമ്മദ്, സുധീഷ് വട്ടപ്പാടം, മായാ ശശികുമാര്‍, അബു കൊല്ലോടിക ഉണ്ണികൃഷ്ണന്‍, ശ്രീധരന്‍, വിഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *