ONETV NEWS

NILAMBUR NEWS

ലോകപരിസ്ഥിതിദിനത്തില്‍ വനം വകുപ്പിന്റെ നേത്യത്വത്തില്‍ വ്യക്ഷ തൈകള്‍ നട്ടു.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: ജവഹര്‍ കോളനിക്ക് സമീപമുള്ള വനഭൂമിയില്‍ ഞാവല്‍മരത്തിന്റെ തൈ നട്ട് പി.വി.അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, വാര്‍ഡ് കൗണ്‍സിലര്‍ യു.കെ.ബിന്ദു, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍, എ.സി.എഫ് ജോസ് മാത്യു, നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ രവീന്ദ്രനാഥ്, എടവണ്ണ റെയ്ഞ്ച് ഓഫിസര്‍ ഇപ്രോസ് ഏലിയാസ് നവാസ്, എസ്.എഫ്.ഒ. പി.എന്‍, സജീവന്‍ ബി.എഫ്.ഒമാരായ എഡ്വിവിന്‍ എംതോമസ്, എം.പി.മുനീറുദ്ദീന്‍, മുഹമ്മദ് യാസിര്‍, പി.ധന്യരാജ് എന്നിവര്‍ പങ്കെടുത്തു. ആര്യ വല്ലികാവില്‍ വനംവകുപ്പിന്റെയും നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ വൃക്ഷതൈ നട്ട് നഗരസഭാ ചെയര്‍മാന്‍ മട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു, വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍, റെയ്ഞ്ച് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു, ഔഷധസസ്യങ്ങളും ഫലവൃക്ഷതൈകളുമാണ് വനം വകുപ്പ് ഈ പരിസ്ഥിതി ദിനത്തില്‍ വെച്ച് പിടിപ്പിക്കുന്നത്.നിലമ്പൂര്‍ പനയംക്കോട് സെക്ഷന് കീഴില്‍ 3000 തൈകളാണ് നടുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *