ONETV NEWS

NILAMBUR NEWS

നിലമ്പൂര്‍ മയ്യന്താനി ഡിവിഷനില്‍ സമ്പൂര്‍ണ്ണശുചീകരണ യജ്ഞം നടത്തി.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: പതിനൊന്ന് സംഘങ്ങളായി തിരിഞ്ഞ് മയ്യന്താനി ഡിവിഷനില്‍ സമ്പൂര്‍ണ്ണശുചീകരണയജ്ഞം ഫലവത്തായി പൂര്‍ത്തീകരിച്ചു. സന്നദ്ധ സംഘടനകളും യുവജന സംഘടനകളും റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ്മയാണ് ഡിവിഷനിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്ക് വഹിച്ചത്. വീടുകളിലും റോഡുകളിലും പരിസരങ്ങളിലുമുള്ള കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളഞ്ഞു. വീടുകളിലെ ടെറസിലും തൊടികളിലും റോഡിലും അലക്ഷ്യമായി ഇട്ട വസ്തുക്കള്‍ പെറുക്കിയെടുത്ത് നീക്കം ചെയ്തു. റോഡ് വക്കിലെ ചെടികള്‍ വെട്ടിയൊതുക്കി. ചപ്പുചറുകള്‍ നശിപ്പിച്ചു. അഴുക്കുചാലുകള്‍ വൃത്തിയാക്കി.ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്തമായ പരിസരം എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പും ശുചിത്വമിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും സംയുക്തമായി മഴക്കാല രോഗങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഈ പൊതു ശുചീകരണ യജ്ഞം. കൊതുക്, ഈച്ച, എലി എന്നിവ പെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് പ്രാഥമിക ലക്ഷ്യം. കൂടാതെ കോവിഡ് പോസിറ്റീവ് ആയവരുടെ വീടുകളില്‍ അണു നശീകരണവും നടത്തി.
പ്രവര്‍ത്തനത്തിന് നഗരസഭ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.ബഷീര്‍,ജോര്‍ജ് കെ ആന്റണി, എം.സി മാത്തുകുട്ടി, ഗഫൂര്‍ കല്ലിങ്ങല്‍, ജോയി പാണാട്ടില്‍ , റജീന പാണക്കാടന്‍, സുബൈദ കരീക്കുന്നന്‍, അല്‍ ഷാജ് വാളപ്ര ,ഹര്‍ഷ്,പി .ബഷീര്‍, സാജിത്.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *