ONETV NEWS

NILAMBUR NEWS

നേന്ത്ര കായക്ക് വിലയില്ല. കര്‍ഷകര്‍ പ്രതിസന്ധിയില്‍

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: കൃഷി ഭവനും ഹോര്‍ട്ടികോര്‍പ്പും വിപണി ഇല്ലെന്ന കാരണം നിരത്തി സംഭരണത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നു. സര്‍ക്കാര്‍ വാഗ്ദ്ധാനം മുഖവിലക്കെടുത്ത് നേന്ത്രവാഴ കൃഷി നടത്തിയവരാണ് നിലവില്‍ പ്രതിസന്ധിയിലായിരിക്കുന്നത്, തോട്ടങ്ങളില്‍ വാഴകുലകള്‍ മൂപ്പ് എത്തി വെട്ടാന്‍ പാകമായി നില്‍ക്കുപ്പോള്‍ മാര്‍ക്കറ്റില്‍ കര്‍ഷകന് ലഭിക്കുന്നത് കിലോക്ക് 20 മുതല്‍ 21 രൂപവരെ മാത്രം, കഴിഞ്ഞ 13 വര്‍ഷമായി വാഴകൃഷി നടത്തുന്ന അനീഷ് കൊങ്ങോല പറയുന്നത് ഇങ്ങനെ നിലവിലെ കൂലി ചിലവ്, പാട്ടഭൂമിയുടെ വാടക, വളം. തൊഴിലാളികളുടെ കൂലി എല്ലാം നോക്കുപ്പോള്‍ ഒരു കിലോ നേന്ത്രക്കായക്ക് 25 രൂപയെങ്കിലും ചിലവാകും, കിലോക്ക് 30 രൂപ എങ്കിലും കിട്ടിയാലേ കര്‍ഷകന് എന്തെങ്കിലും ലഭിക്കു, ഒരാഴ്ച്ചകഴിഞ്ഞാല്‍ കുലകള്‍ എല്ലാം പഴുക്കും അതിനാല്‍ കിട്ടുന്ന വിലക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്, ചാലിയാര്‍ പഞ്ചായത്തിലെ തോട്ടപ്പള്ളി സ്വദ്ദേശിയായ അനീഷിന് ഇക്കുറി 7000 നേന്ത്രവാഴകളാണുള്ളത്.സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്ത് ഹോര്‍ട്ടികോര്‍പ്പ്, കൃഷിഭവന്‍ എന്നിവയിലൂടെ നേന്ത്രക്കായ സര്‍ക്കാര്‍ പ്രഖ്യാപിച്ച 30 രൂപ എന്ന താങ്ങുവിലക്ക് സംഭരിക്കണമെന്നാണ് മേഖലയിലെ വാഴ കര്‍ഷകര്‍ ഒന്നടക്കം ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *