പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്.
1 min readകാളികാവ്: 2019 മാർച്ച് 31 ന് കാലാവധി കഴിഞ്ഞ പ്രാദേശിക എഗ്രിമെൻ്റുകൾ തൊഴിലാളികൾക്ക് പുതുക്കി നൽകാത്തതിലും, 2020-2021 സാമ്പത്തിക വർഷത്തെ ബോണസ് തൊഴിലാളികൾക്ക് അനുവദിക്കാത്തതിലും പ്രതിഷേധിച്ചു കൊണ്ട് പുല്ലങ്കോട് എസ്റ്റേറ്റിലെ സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളുടെ ആഭിമുഖ്യത്തിൽ മാനേജ്മെൻറിനെതിരെയാണ് പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികൾ പ്രക്ഷോഭം ആരംഭിച്ചത്.
ഉയർന്ന ഉൽപാദനവും റബ്ബറിന് ഉയർന്ന വിലയും ഉണ്ടായിട്ടും തൊഴിലാളികൾക്ക് മാനേജ്മെൻ്റ് ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.മാനേജ്മെൻ്റിനോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ഇന്ന് എസ്റ്റേറ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി പി.ഹസ്സൻ ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ ചെയർമാൻ പേവുങ്ങൽ ഹംസ അദ്ധ്യക്ഷം വഹിച്ചു.വിവിധ യൂണിയൻ നേതാക്കളായ മൂച്ചിക്കൽ അബ്ദുൾ അസീസ്, ഇ.കെ.അമീൻ, തെക്കൻ ഉമ്മർകോയ, തിയ്യാൻ ഹംസ, വി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ബി.കെ.മുജീബ്,കെ.കോയാമു, എ.കെ മൻസൂർ, കെ.ഷംസുദ്ദീൻ, കമാൽ, മടത്തിൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.