ONETV NEWS

NILAMBUR NEWS

എടക്കര ടൗണിലെ മൊബൈൽ കടയിലെ മോഷണത്തിന് തുമ്പായി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

എടക്കര: എടക്കര ടൗണിലെ പ്ലാസ മൊബൈൽസ് എന്ന സ്ഥാപനത്തിൽ നടന്ന മോഷണത്തിന് തുമ്പായി. പ്രായപൂർത്തിയാകാത്ത മൂന്ന് ബാലൻമാരാണ് കൃത്യം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബർ 31 നാണ് മോഷണം നടന്നത്. തലേ ദിവസം രാത്രി ഷോപ്പ് അടച്ചുപോയ ഉടമ അസ്‌കർ പിറ്റേ ദിവസം കടതുറക്കാനെത്തിയപ്പോൾ ഷട്ടറിന്റെ പൂട്ടു കാണാനിലില്ലാത്തതു ശ്രദ്ധയിൽ പെട്ടു . പൂട്ടാൻ മറന്നതാണോ എന്നു കരുതി ഷട്ടർ തുറന്നു പരിശോധിച്ചതിൽ മൂന്ന് മൊബൈൽ ഫോണുകളും അനുബന്ധ സാധനങ്ങളും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടത്. എടക്കര പോലീസ് പരിശോധന നടത്തി കേസെടുത്തു അനേഷണമാരംഭിച്ചു. ശാസ്ത്രീയ കുറ്റനേഷണ വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡി.വൈ.എസ്.പി സാജു .കെ. എബ്രഹാമിന്റെ നിർദേശ പ്രകാരം എടക്കര സി.ഐയും പ്രത്യേക അനേഷണ സംഘവും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു രാത്രി ഓട്ടം നടത്തുന്ന ഓട്ടോകാരെ കണ്ടും നടത്തിയ അനേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന കിട്ടിയത്.

ചുങ്കത്തറ ഭാഗത്തുനിന്നും രാത്രി രണ്ടു മണിയോടെ എടക്കര ഭാഗത്തേക്കു വന്ന മൂന്നു പേർ സഞ്ചരിച്ച ആഡംബര ബൈക്കിനെ കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിലാണ് പ്രായ പൂർത്തിയാകാത്ത മൂന്നു ബാലന്മാരാണ് കളവു നടത്തിയതെന്നു തെളിഞ്ഞത്. സംഘത്തിലെ സൂത്ര ധാരനെ എടക്കര ടൗണിൽ കറങ്ങി നടക്കുന്നതിനിടെ കണ്ടു ചോദിച്ചതിൽ കുറ്റം സമ്മതിച്ചു. ഇവരെ വീട്ടുകാരുടെ സാനിധ്യത്തിലാണ് ചോദ്യം ചെയ്തത്.

പ്രദേശത്തെ ഒരു ടെർഫിൽ വാടകക്കെടുത്ത ബൈക്കിൽ കളിക്കാനെത്തിയ ശേഷം രാത്രി രണ്ടു മണിയോടെ മൂന്നു പേരും എടക്കര ടൗണിലെത്തി. പരിസരം വീക്ഷിച്ചശേഷം ഒരാളെ കാവലിന് നിർത്തി മറ്റു രണ്ടുപേർ ആക്സോ ബ്ലേഡ് കൊണ്ട് പൂട്ടു മുറിച്ചു മാറ്റി ഷട്ടർ തുറന്നാണ് കടക്കകത്തുകയറിയതും മോഷണം നടത്തിയതെന്നും സമ്മതിച്ചു. ശേഷം സംഘ തലവൻ ബൈക്കിൽ എല്ലാരേയും വീട്ടിൽ തിരിച്ചെത്തിച്ച ശേഷം പിറ്റേദിവസം മഞ്ചേരിയിൽ അതിലെ ഒരു ഫോൺ വിൽപ്ന നടത്തികിട്ടിയ പണവുമായി മൂന്നുപേരും വാടകക്കെടുത്ത ആഡംബര ബൈക്കിൽ ഊട്ടിലേക്കു ഉല്ലാസ യാത്ര പോവുകയും അവിടെ നിന്നും ഒരു പഴയ ബൈക്ക് പതിനായിരം രൂപക്ക് വാങ്ങിയാണ് മടങ്ങിയത്. കളവു നടത്തിയ മറ്റു 2 ഫോണുകൾ ഒ.എൽ.എക്സ് വഴി ബത്തേരിയിലെ അഥിതി തൊഴിലാളികളെ പരിചയപ്പെട്ടു പതിനയ്യായിരം രൂപയ്ക്കു അവിടെ എത്തിച്ചു വില്പന നടത്തിയതായും സമ്മതിച്ചു.

ഈ കടയിൽ മുമ്പു പലപ്രാവശ്യം ഫോൺ ഇടപാട് നടത്തിയിട്ടും അവിടെ നിന്നും വാങ്ങിയ ഒരു ഫോൺ കേടായതു റിപ്ലെയ്സ് ചെയ്തു കൊടുക്കാഞ്ഞതാണത്രേ ഇതേ കടക്കു പണികൊടുക്കാൻ കാരണമെന്ന് സംഘ തലവൻ മൊഴി നൽകി. കൃത്യത്തിന് ഉപയോഗിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു , മൊഴി രേഖപ്പെടുത്തിയ ശേഷം ബാലന്മാരെ മൂന്നു പേരെയും പ്രത്യേക കോടതി മുൻപാകെ ഹാജരാക്കി.ഇത്തരം കുറ്റ കൃത്യത്തിന് സഹായകരമാകും വിധം വീട്ടുകാരറിയാതെ പ്രായ പൂർത്തിയാകാത്ത ബാലന്മാർക്ക് ഉയർന്ന വാടകക്ക് ആഡംബര ബൈക്കുകൾ നൽകുന്നവരെയും സമയ പരിധിയില്ലാതെയും നിയന്ത്രണ മില്ലാതെയും പ്രദേശത്തു കൂണ് പോലെ പൊങ്ങിവരുന്ന ടർഫുകൾ ക്കെതിരെയും ആവശ്യമായ നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കുമെന്ന് നിലമ്പുർ ഡി.വൈ.എസ്.പി. സാജു കെ. അബ്രഹാം അറിയിച്ചു.

എടക്കര സി.ഐ മൻജിത് ലാൽ, സ്പെഷൽ സ്‌കോഡ് അംഗങ്ങളായ എസ്.ഐ. എം.അസൈനാർ , അബൂബക്കർ, എസ്.സി.പി.ഒ  സി.എം.മുജീബ്, അഭിലാഷ് കൈപ്പിനി, ടി നിബിൻദാസ്, ജിയോ ജേക്കബ്, കെ.ടി ആഷിഫ് അലി, എന്നിവരാണ് അനേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *