ONETV NEWS

NILAMBUR NEWS

ഷാബാ ശെരീഫ് കൊലപാതകം; ഒളിവിൽ പോയ പ്രതികളുടെ ലൂക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ : നാട്ടുവൈദ്യൻ ഷാബാ ശെരീഫിന്റെ കൊലപാതകത്തിൽ പങ്കാളികളായി കാണുന്ന , ഒളിവിൽ പോയ പ്രതികളുടെ ലൂക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും . മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധു ഉൾപ്പെടുന്ന അഞ്ചുപേരാണ് ഒളിവിലുള്ളത് . എല്ലാവരും നിലമ്പൂർ സ്വദേശികളാണ് .

ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരും വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ഒളിവിൽ കഴിയുന്നവരിലുണ്ട് . ഷാബാ ശെരീഫിന്റെ കൊലപാതകത്തിൽ ഇവർക്ക് പങ്കുള്ളതായി പൊലീസ് ഉറപ്പിച്ചിട്ടുണ്ട് . ഷൈബിൻ അഷ്റഫിന്റെ അടുത്ത ബന്ധുവും വിശ്വസ്തനുമായ നിലമ്പൂർ ഇയ്യംമടയിലെ കൈപ്പഞ്ചേരി ഫാസിലിന്റെ വീട്ടിൽ വെള്ളിയാഴ്ചയും നിലമ്പൂർ മുക്കട്ട പഴയ പോസ്റ്റ് ഓഫിസിന് സമീപമുള്ള ഷമീമിന്റെ വീട്ടിൽ ശനിയാഴ്ചയും പൊലീസ് മിന്നൽപരിശോധന നടത്തി . ഇരുവരും ഒളിവിൽപോയ സംഘത്തിൽപ്പെട്ടവരാണ് . കേസിൽ ഇതുവരെ ഒമ്പത് പ്രതികളാണുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *