വണ്ടൂര്‍ താലൂക്ക് ആശുപത്രിക്ക് ഓക്സിജന്‍ സിലിണ്ടര്‍ നല്കി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്
1 min readShare this
വണ്ടൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്സിജന്‍ ക്ഷാമം നേരിടുന്ന വണ്ടൂര്‍ താലൂക്ക് ആശുപത്രിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ,യൂത്ത് വിങ്ങിന്റെ കൈത്താങ്ങ്. ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടര്‍, ഫ്േളാമീറ്റര് മുതലായവ നല്കി. യൂത്ത് വിംഗ് സെക്രട്ടറി വി.ഷാഫി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജക്ക് സിലണ്ടര്‍ കൈമാറി. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ്, ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സിലിണ്ടര്‍ കൈമാറിയത്. ഭാരവാഹികള്‍ ആശുപത്രിയിലെത്തിയാണ് സഹായം കൈമാറിയത്. എച്ച് ഐ എകെ രാധാകൃഷ്ണന്, യൂത്ത് വിംഗ് ഭാരവാഹികളായ കെ ഷംസുദ്ധീന്, എ ആഷിഫ്, കെ.സുറാലി തുടങ്ങിയവര്‍ പങ്കടുത്തു.