ONETV NEWS

NILAMBUR NEWS

പൊലീസ് മര്‍ദ്ദനം; ലോറി ഉടമകളും തൊഴിലാളികളും വീട്ടുമുറ്റത്ത് പ്രതിഷേധിച്ചു

നിലമ്പൂര്‍: മലപ്പുറത്ത് ലോറി ഡ്രൈവറെ നടുറോഡില്‍ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ലോറി ഉടമകളും തൊഴിലാളികളും പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിച്ചു. വീട്ടുമുറ്റത്ത് കുടുംബ സമേതവും തൊഴിലെടുക്കുന്നവര്‍ ലോറികള്‍ക്ക് മുന്നിലും നിന്ന് കൊണ്ടാണ് വ!്യാഴാഴ്ച പ്രതിഷേധിച്ചത്. പൊലീസ് അതിക്രമത്തിനെതിരെ പരാതി നല്‍കിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലെന്ന് ആരോപിച്ചാണ് സമരം. രാവിലെ പത്തു മുതല്‍ ഉച്ചവരെയുള്ള സമയത്തിനിടയിലാണ് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ കേരള സ്റ്റേറ്റ് സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചത്. കുറ്റക്കാരായവര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ ലോറി സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *