ONETV NEWS

NILAMBUR NEWS

കൊറോണ വൈറസിനും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

ഡെറാഡൂണ്‍: രാജ്യത്ത് കൊവിഡ്19 വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. കൊറോണ വൈറസിനും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നമ്മളെപ്പോലെ കൊറോണ വൈറസിനും ജീവനുണ്ടെന്നാണ് ത്രിവേന്ദ്ര സിങ് വ്യക്തമാക്കിയത്. ‘ഈ ഭൂമിയില്‍ അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. കൊറോണ വൈറസും ജീവജാലമാണ്. അതിനാല്‍ നമ്മളെ പോലെ അവയ്ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ബുദ്ധിമാന്മാര്‍ ആണെന്ന തോന്നല്‍ മൂലം മനുഷ്യര്‍ കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, അവ നിരന്തരം ജനിതകമാറ്റത്തിന് വിധേയമാകുന്നു’ എന്നും അദ്ദേഹം പറഞ്ഞു.
ബുദ്ധിമാന്മാര്‍ എന്ന് കരുതുന്ന മനുഷ്യര്‍ വൈറസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോഴാണ് അവ ഘടനയില്‍ വ്യതിയാനം വരുത്തി അത് നമ്മളെ കീഴടക്കുന്നത്. അതിനാല്‍ എല്ലാവരും സുരക്ഷിതമായി കഴിയണം. അങ്ങനെയെങ്കില്‍ മാത്രമേ കൊറോണ വൈറസിനെ കീഴടക്കാന്‍ കഴിയൂ എന്നും ത്രിവേന്ദ്ര സിംഗ് റാവത്ത് വ്യക്തമാക്കി.
ദിനം പ്രതിയുള്ള കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ബിജെപി നേതാവ് നടത്തിയ പ്രസ്താവന വിവാദമായി. അതിനിടെ രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് സംഭവിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,40,46,809 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 37,04,893 സജീവ കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത് 2,00,79,599 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2,62,317 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *