ഉണിച്ചന്തം അങ്ങാടിയില്‍ അണു നശീകരണം നടത്തി.

എടക്കര: മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. ഉണിച്ചന്തം അങ്ങാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പ്ലാസ്റ്റിക്ക് ഉല്‍പന്നനങ്ങള്‍ പെറുകി എടുത്ത് അണു നശികരണം നടത്തിയത്. പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍ റോഡിലും പൊതു ഇടങ്ങളിലും നിക്ഷേപിക്കുന്നവര്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. ഹെല്‍ത്ത് ഇന്‍പെക്ടര്‍ സുജീഷ് , വാര്‍ഡ് അംഗം സുലൈഖ മാമ്പള്ളി, ആശ വര്‍ക്കര്‍ എല്‍സമ്മ, ക്ലബ്ബ് ഭാരവാഹികളായ അസിസ് ഉണിച്ചന്തം ,രതിഷ് അന്‍ഷാദ്, സമിര്‍, നിസാര്‍, ദിലീപ്, കുഞ്ഞുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാലിന്യങ്ങള്‍ വലിച്ചറിയുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.