നീലാഞ്ചേരി – കാളികാവ് റോഡ് വൈദ്യുതി പോസ്റ്റ്‌കൊണ്ട് അടച്ചത് ദുരിതമായി.
1 min readShare this
കാളികാവ്: ട്രിപ്പ്ള്‍ ലോക്ഡൗണിന്റ പേരില്‍ കാളികാവ് തുവ്വൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് നരിയക്കംപൊയിലില്‍ പൂര്‍ണമായും
അടച്ചിട്ടത് ജനത്തിന് ദുരിതമായി. അടിയന്തര ഘട്ടത്തില്‍ പോലും തുറക്കാന്‍ കഴിയാത്ത വിധമാണ് റോഡ് അടച്ചതെന്നാണ് നാട്ടുകാരുടെ പരാതി.സാധാരണ ഇടറോഡുകളാണ് പൂര്‍ണ്ണമായും പൂട്ടിയിടാറ്. എന്നാല്‍ നീലാഞ്ചേരിയില്‍ നിന്നും കാളികാവ് സി.എച്ച്.സി അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് എത്തിപ്പെടാനുള്ള പ്രധാന റോഡ് അടച്ച കാളികാവ് പൊലീസ് നടപടി വിവാദമായിരിക്കുകയാണ്. ബദല്‍ സംവിധാനമില്ലാതെ റോഡ് അടച്ചതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.